HOME
DETAILS

ആള്‍മാറാട്ടം നടത്തി വാഹന പരിശോധന; തഹസില്‍ദാറെ സസ്‌പെന്റ് ചെയ്തു

  
backup
May 22 2018 | 07:05 AM

%e0%b4%86%e0%b4%b3%e0%b5%8d%e2%80%8d%e0%b4%ae%e0%b4%be%e0%b4%b1%e0%b4%be%e0%b4%9f%e0%b5%8d%e0%b4%9f%e0%b4%82-%e0%b4%a8%e0%b4%9f%e0%b4%a4%e0%b5%8d%e0%b4%a4%e0%b4%bf-%e0%b4%b5%e0%b4%be%e0%b4%b9%e0%b4%a8

 

മാനന്തവാടി: സെയില്‍ ടാക്‌സ് ഉദ്യോഗസ്ഥരായി ചമഞ്ഞ് വാഹന പരിശോധന നടത്തിയത് സംബന്ധിച്ച കേസില്‍ പ്രതിചേര്‍ക്കപ്പെട്ട മാനന്തവാടി താലൂക്ക് ലാന്‍ഡ് ട്രിബ്യൂനല്‍ തഹസില്‍ദാര്‍ പി.ജെ സെബാസ്റ്റ്യനെ സര്‍വിസില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്തു.
ഇതു സംബന്ധിച്ച് ജില്ലാ കലക്ടറാാണ് ഉത്തരവിറക്കിയത്. സംഭവത്തില്‍ ലാന്‍ഡ് ട്രിബ്യൂണല്‍ തഹസില്‍ദാറുടെ പങ്കിനെക്കുറിച്ച് അന്വേഷിക്കാന്‍ സബ് കലക്ടറെ ജില്ലാ കലക്ടര്‍ എസ്. സുഹാസ് ചുമതലപ്പെടുത്തിയിരുന്നു. സബ് കലക്ടര്‍ നല്‍കിയ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി.
കഴിഞ്ഞ ദിവസം അവധിയില്‍ പ്രവേശിച്ച പി.ജെ സെബാസ്റ്റ്യന്‍ ഒളിവിലാണെന്നാണ് സൂചന. സംഭവത്തില്‍ റവന്യു വകുപ്പിലെ മറ്റ് ജീവനക്കാരും ഉള്‍പ്പെട്ടതായി പറയപ്പെടുന്നുണ്ട്. സെയില്‍ ടാക്‌സിലെ താല്‍ക്കാലിക ഡ്രൈവറായിരുന്ന സുനില്‍കുമാര്‍ കഴിഞ്ഞ ദിവസം അറസ്റ്റിലായിരുന്നു. തുടര്‍ന്ന് പൊലിസ് ചോദ്യം ചെയ്തതോടെയാണ് മാനന്തവാടി താലൂക്ക് ലാന്‍ഡ് ട്രിബ്യൂണല്‍ തഹസില്‍ദാറെയും കേസില്‍ പ്രതിയാക്കിയത്. സെബാസ്റ്റ്യനെ ചോദ്യം ചെയ്താലേ കേസിലെ മറ്റ് പ്രതികളുടെ പങ്കിനെക്കുറിച്ച് വ്യക്തത വരൂ. ഇക്കഴിഞ്ഞ ഫെബ്രുവരി 16നാണ് കേസിന് ആസ്പദമായ സംഭവം. കാപ്പിക്കുരുകയറ്റിപ്പോയ വാഹനമാണ് തഹസില്‍ദാര്‍ ഉള്‍പ്പെട്ട സംഘം സെയില്‍ടാക്‌സ് ഉദ്യോഗസ്ഥരായി ചമഞ്ഞ് പരിശോധന നടത്തിയത്. വിവരം പുറത്തറിയുകയും വിവാദമാകുകയും ചെയ്തതോടെയാണ് മാര്‍ച്ച് 23ന് സെയില്‍ടാക്‌സ് അധികൃതര്‍ പൊലിസില്‍ പരാതി നല്‍കിയത്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഉരുള്‍ദുരന്തം ഉദ്യോഗസ്ഥര്‍ ആഘോഷമാക്കി; താമസിച്ചത് 4,000 രൂപ ദിവസവാടകയ്ക്ക്

Kerala
  •  a month ago
No Image

കറൻ്റ് അഫയേഴ്സ്-06-11-2024

PSC/UPSC
  •  a month ago
No Image

വടകരയിൽ കോളജ് അധ്യാപകന് മർദനം; വാരിയെല്ലിനും കണ്ണിനും ​ഗുരുതരപരിക്ക്

Kerala
  •  a month ago
No Image

ഹിമാചൽ പ്രദേശിലെ സംസ്ഥാന ഘടകം മുഴുവൻ പിരിച്ചുവിട്ട് എഐസിസി

National
  •  a month ago
No Image

ബിനാമി ഇടപാടുകള്‍ തടയാന്‍ വ്യപക പരിശോധന നടത്തി ഒമാന്‍

oman
  •  a month ago
No Image

പാതിരാ റെയ്ഡ് സ്ത്രീസുരക്ഷാ ലംഘനം; വനിതാ കമ്മീഷന് പരാതി നല്‍കി ജെബി മേത്തര്‍

Kerala
  •  a month ago
No Image

കടുവയുടെ ആക്രമണത്തില്‍ കാട്ടാന ചെരിഞ്ഞു

latest
  •  a month ago
No Image

പിഎം വിദ്യാലക്ഷ്മി; ഉന്നത വിദ്യാഭ്യാസത്തിനായി വിദ്യാർഥികൾക്ക് പുതിയ പദ്ധതി

National
  •  a month ago
No Image

അഴുക്കുചാല്‍ സംവിധാനത്തിന് ഫീസ് വര്‍ധിപ്പിക്കാന്‍ ദുബൈ മുനിസിപ്പാലിറ്റി

uae
  •  a month ago
No Image

കെ.കെ. ശൈലജക്കെതിരായ അശ്ലീല കമന്റ്; യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകന് തടവും പിഴയും

Kerala
  •  a month ago