മരത്തോണികളുടെ കാലം കഴിഞ്ഞു; ഇനി ലോഹത്തോണികള്‍
പുല്‍പ്പള്ളി: പുരാതനകാലം മുതലെ വള്ളം, തോണി എന്നൊക്കെ കേള്‍ക്കുമ്പോള്‍ മരം കൊണ്ട് പെരുന്തച്ചന്മാര്‍ നിര്‍മിക്കുന്നവയെന്ന സങ്കല്പമാണ് എല്ലാവര്‍ക്കുമുണ്ടായിരുന്നത്.
എന്നാല്‍ കാലത്തിന്റെ മാറ്റം ഈ രംഗത്തും മാറ്റങ്ങളുണ്ടാക്കി. പണ്ട് കൃഷിയിടങ്ങളിലൊ, വനത്തിലൊ വന്‍ മരങ്ങള്‍ കണ്ടെത്തി ഒറ്റത്തടിയില്‍ നിര്‍മിക്കുന്ന തോണികളുടെ കാലമായിരുന്നു. പിന്നീട് തോണികളുടെ വലിപ്പം വര്‍ധിക്കാന്‍ തുടങ്ങിയതോടെ ഇവയ്ക്കാവശ്യമായത്ര വലിപ്പമുള്ള ഒറ്റമരങ്ങള്‍ ലഭ്യമല്ലാതായതോടെയാണ് പല മരകഷണങ്ങള്‍ ഉപയോഗിച്ചുള്ള തോണി നിര്‍മാണം ആരംഭിക്കുന്നത്. കാലം പിന്നെയും കഴിഞ്ഞപ്പോള്‍ മരം തീരെ ലഭിക്കാതാവുകയും ചെയ്തതോടെയാണ് തോണി നിര്‍മാണത്തിന് മറ്റ് മാര്‍ഗങ്ങള്‍ അന്വേഷിക്കാന്‍ തുടങ്ങിയത്. ഇപ്പോള്‍ ഇതെത്തി നില്‍ക്കുന്നത് ലോഹങ്ങളിലാണ്. ലോഹതകിടുകള്‍ ഉപയോഗിച്ച് തോണികള്‍ നിര്‍മിക്കുന്നതാണ് ഏറ്റവും പുതിയ പ്രവണത. മരത്തിന്റെ തോണികള്‍ നിര്‍മിക്കുന്ന അതെ രീതിയില്‍ തന്നെ-പക്ഷെ മരത്തിനു പകരം ലോഹതകിടുകള്‍ ഉപയോഗിച്ചാണ് നിര്‍മാണമെന്ന വ്യത്യാസം മാത്രമെ പുതിയ നിര്‍മാണത്തിനുള്ളു. എന്‍ജിനിയറിങ് വൈഭവം ഉള്ളവര്‍ക്കു മാത്രമെ ലോഹതകിടുകള്‍ ഉപയോഗിച്ചുള്ള തോണി നിര്‍മാണം സാധിക്കുകയുള്ളു. അല്ലെങ്കില്‍ തോണിയുടെ ബാലന്‍സ് തെറ്റുകയും അവ വെള്ളത്തില്‍ മറിയുന്നതിനും കാരണമാകും. വയനാട്ടില്‍ കൂടുതല്‍ തോണികല്‍ ഉപയോഗിക്കുന്ന കബനിയില്‍ അടുത്തകാലത്ത് നിര്‍മിച്ച തോണികളെല്ലാം തന്നെ ലോഹതകിടുകള്‍ കൊണ്ടുള്ളതാണ്. ലോഹതകിടുകള്‍ ഉപയോഗിച്ചുള്ള തോണി നിര്‍മാണത്തിന് ചിലവ് കുറവാണെന്നാണ് ഈ രംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ പറയുന്നത്. സാധാരണ ഒരു വള്ളം മരംകൊണ്ട് നിര്‍മിച്ചാല്‍ മൂന്നര-നാല് ലക്ഷം രൂപ ചിലവ് വരുമ്പോള്‍ ഇതേ വലിപ്പമുള്ള തോണി തകിടുകളും മറ്റും ഉപയോഗിച്ച് പണിതാല്‍ ഒന്നര ലക്ഷം രൂപയെ ചിലവ് വരുന്നുള്ളു. മരത്തിന്റെ തോണികള്‍ എല്ലാ വര്‍ഷവും വെള്ളത്തില്‍ നിന്ന് കയറ്റി അറ്റകുറ്റപണികള്‍ നടത്തുന്നതുപോലെ ഇരുമ്പ് തോണികളും വര്‍ഷത്തിലൊരിക്കല്‍ അറ്റകുറ്റപണികള്‍ നടത്തണം. ചിലര്‍ ഇരുമ്പ് തോണികള്‍ക്ക് ഫൈബര്‍കൊണ്ടുള്ള കോട്ടിങും നടത്തുന്നുണ്ട്. മരം കൊണ്ടുള്ള തോണികള്‍ നിര്‍മിക്കാന്‍ കഴിവുള്ള ആശാരിമാരുടെ അഭാവവും ആളുകളെ ലോഹതോണികളുടെ നിര്‍മാണത്തിലേക്ക് ആകര്‍ഷിക്കുന്നു. മുമ്പ് ഇല്ലികള്‍കൊണ്ട് മെടഞ്ഞും മറ്റുമുണ്ടാക്കിയിരുന്ന കൊട്ടത്തോണികളും അടുത്തകാലത്തായി ലോഹതകിടുകള്‍കൊണ്ട് നിര്‍മിക്കാന്‍ തുടങ്ങിയിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."