HOME
DETAILS
MAL
ഷോക്കേറ്റ് മരിച്ചയാളെ കിണറ്റില്‍ തള്ളിയ കേസില്‍ പ്രതി റിമാന്‍ഡില്‍
backup
June 29 2016 | 03:06 AM
കാസര്‍കോട്: കൃഷി സംരക്ഷണത്തിനായി വയലിനു സമീപം സ്ഥാപിച്ച വൈദ്യുതി കമ്പിയില്‍നിന്നു ഷോക്കേറ്റു മരിച്ചയാളുടെ മൃതദേഹം കിണറ്റില്‍ തള്ളിയ കേസില്‍ പ്രതിയെ റിമാന്‍ഡ് ചെയ്തു. ബജകുഡ്ലുവിലെ വാമനനായ്കിനെ (52) യാണ് കോടതി റിമാന്‍ഡ് ചെയ്തത്. വാമനനായ്കിന്റെ വയലില്‍ സ്ഥാപിച്ചിരുന്ന വൈദ്യുതി കമ്പിയില്‍നിന്നാണ് അയല്‍വാസി സുന്ദര (42)ഷോക്കേറ്റു മരിച്ചത്. വൈദ്യുതി കമ്പിയില്‍ തട്ടി മരണപ്പെട്ട സുന്ദരയെ വാമനായ്ക് വയലിനു അടുത്തുള്ള കിണറ്റില്‍ തള്ളുകയായിരുന്നു. മരണത്തില്‍ നാട്ടുകാര്‍ സംശയം പ്രകടിപ്പിച്ചതോടെ നടത്തിയ പോസ്റ്റുമോര്‍ട്ടത്തിലാണ് മരണം ഷോക്കേറ്റാണെന്ന് സ്ഥിരീകരിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."