HOME
DETAILS

ചങ്ങാട യാത്രക്ക് പ്രിയമേറുന്നു: രാഷ്ട്രീയ വടംവലിയിലും കുറുവയെ കൈവിടാതെ സഞ്ചാരികള്‍

  
backup
May 22 2018 | 07:05 AM

%e0%b4%9a%e0%b4%99%e0%b5%8d%e0%b4%99%e0%b4%be%e0%b4%9f-%e0%b4%af%e0%b4%be%e0%b4%a4%e0%b5%8d%e0%b4%b0%e0%b4%95%e0%b5%8d%e0%b4%95%e0%b5%8d-%e0%b4%aa%e0%b5%8d%e0%b4%b0%e0%b4%bf%e0%b4%af%e0%b4%ae%e0%b5%87


.

 

മാനന്തവാടി: രാഷ്ട്രീയ വടംവലിയില്‍ അടച്ചുപൂട്ടല്‍ ഭീഷണിയിലായ കുറുവ ദ്വീപിലെ ജില്ലാ ടൂറിസം പ്രമോഷന്‍ കൗണ്‍സില്‍ ഏര്‍പ്പെടുത്തിയ ചങ്ങാട യാത്രക്ക് പ്രിയമേറുന്നു.
കുറുവാ ദ്വീപില്‍ വിനോദസഞ്ചാരികള്‍ക്ക് കര്‍ശന നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയതിനെ തുടര്‍ന്ന് നിത്യേന നിരവധി സഞ്ചാരികള്‍ നിരാശയോടെ മടങ്ങിയിരുന്ന സാഹചര്യത്തിലാണ് ഡി.ടി.പി.സി പുതിയ ആശയവുമായി രംഗത്ത് എത്തിയത്. ദ്വീപ് സന്ദര്‍ശിക്കാന്‍ കഴിയാത്ത സഞ്ചാരികള്‍ക്ക് ചങ്ങാടത്തില്‍ 30 രൂപ ചിലവില്‍ യാത്ര ചെയ്ത് കുറുവ ദ്വീപിന്റെ സൗന്ദര്യം പുറമെ നിന്ന് ആസ്വദിക്കുക എന്നതായിരുന്നു സഫാരി കൊണ്ട് ഉദ്ദേശിച്ചത്. ഈ ആശയം ഏറെ കുറെ വിജയിച്ചതായാണ് കണക്കുകള്‍ വ്യകതമാക്കുന്നത്. ദ്വീപിലേക്ക് സഞ്ചാരികളെ കൊണ്ട് പോയതിന് ശേഷം ഒഴിവ് വരുന്ന സമയങ്ങളിലാണ് സഞ്ചാരികള്‍ക്ക് ചങ്ങാടയാത്ര ഒരുക്കിയിരുന്നത്. ഏപ്രില്‍ 28നാണ് സഫാരി ആരംഭിച്ചത്. മെയ് 20 വരെയായി 7034 പേര്‍ ചങ്ങാടത്തില്‍ യാത്ര ചെയ്യുകയും 2.11, 220 ലക്ഷം രൂപ വരുമാന ഇനത്തില്‍ ലഭിക്കുകയും ചെയ്തു. അവധി ദിനമായ മെയ് ഒന്നിനാണ് ഈ കാലയളവിനുള്ളില്‍ ഏറ്റവും കൂടുതല്‍ ആളുകള്‍ ചങ്ങാടത്തില്‍ യാത്ര ചെയ്തത്. 641 പേര്‍. ദ്വീപില്‍ പ്രവേശിക്കുന്നതിനുള്ള സഞ്ചാരികളുടെ എണ്ണം 1050 ആയി വര്‍ധിപ്പിച്ച ഉത്തരവ് ഇറങ്ങിയതിന്റെ പിറ്റെ ദിവസം മെയ് 13ന് 604 പേരും ചങ്ങാടത്തില്‍ യാത്ര ചെയ്തു. 20 മിനിറ്റാണ് യാത്രക്കായി നിശ്ചയിച്ചിരിക്കുന്നത്. ഈ സമയത്തിനുള്ളില്‍ കുറുവയുടെ സൗന്ദര്യം നുകരാനും ഫോട്ടോ എടുക്കാനുമുള്ള സൗകര്യവും ഒരുക്കിയിട്ടുണ്ട്. ദ്വീപില്‍ പ്രവേശിക്കാനുള്ള സഞ്ചാരികളുടെ എണ്ണം വര്‍ധിപ്പിച്ചതൊടെ ചങ്ങാടം ലഭിക്കാന്‍ താമസം നേരിട്ട് തുടങ്ങിയതൊടെ ഡി.ടി.പി.സി ബാംബു കോര്‍പ്പറേഷനില്‍ നിന്നും ഒരു ചങ്ങാടം വാങ്ങിയിട്ടുണ്ട്. 25 മുതല്‍ 30 വരെ ആളുകളെയാണ് ചങ്ങാടത്തില്‍ യാത്രക്കായി കൊണ്ട് പോകുന്നത്. ഇതിനായി ലൈഫ് ജാക്കറ്റുകളും തയാറാക്കിയിട്ടുണ്ട്. അടുത്ത സീസണില്‍ കുറച്ച് കൂടി നല്ല രീതിയില്‍ സമയ ദൈര്‍ഘ്യം വര്‍ധിപ്പിച്ച് കുറച്ച് കൂടി സ്ഥലങ്ങളിലേക്ക് യാത്ര വര്‍ധിപ്പിക്കാനാണ് ഡി.ടി.പി.സി ഉദ്ദേശിക്കുന്നത്.

 

 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കുടുംബ സന്ദർശന വിസാ കാലയളവ് മൂന്ന് മാസമായി ഉയർത്തും; കുവൈത്ത് ആഭ്യന്തര മന്ത്രാലയം

Kuwait
  •  40 minutes ago
No Image

പാലക്കാട് അപകടം; അടിയന്തര ഇടപെടൽ തേടി കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിക്ക് കത്തയച്ച് എംപി വി കെ ശ്രീകണ്ഠൻ 

Kerala
  •  an hour ago
No Image

തിരുവനന്തപുരത്ത് സ്‌കൂള്‍ ബസ് മരത്തിലിടിച്ച് 12 വിദ്യാര്‍ഥികള്‍ക്ക് പരുക്ക്

Kerala
  •  an hour ago
No Image

അല്ലു അര്‍ജുന് ഇടക്കാല ജാമ്യം അനുവദിച്ച് ഹൈക്കോടതി

Kerala
  •  2 hours ago
No Image

ജോലിക്കെത്തിയതിൻ്റെ പിറ്റേന്ന് 37 പവൻ സ്വർണം കവർച്ച നടത്തി മുങ്ങിയ പ്രതികൾ പിടിയിൽ

latest
  •  2 hours ago
No Image

ഖത്തർ ദേശീയ ദിനം; ഡിസംബർ 18, 19 തീയതികളിൽ ജനന റജിസ്ട്രേഷൻ ഓഫിസുകൾക്ക് അവധി

qatar
  •  2 hours ago
No Image

രേണുകാ സ്വാമി കൊലക്കേസ്: കന്നട നടന്‍ ദര്‍ശനും കൂട്ടുപ്രതി പവിത്ര ഗൗഡയ്ക്കും ജാമ്യം

National
  •  3 hours ago
No Image

വെൽകം ടു സഊദി 34; ഫിഫ ലോകകപ്പ് ആതിഥേയത്വം, പാസ്പോർട് സ്റ്റാംപ് പുറത്തിറക്കി സഊദി 

Saudi-arabia
  •  3 hours ago
No Image

അല്ലു അര്‍ജുന്‍ ജയിലിലേക്ക്; 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്ത് കോടതി

National
  •  3 hours ago
No Image

ആലപ്പുഴയില്‍ മകന്റെ കുത്തേറ്റ പിതാവ് ചികിത്സയ്ക്കിടെ മരിച്ചു, മകന്‍ അറസ്റ്റില്‍

Kerala
  •  3 hours ago