മാവൂരിനെ ക്ലീനാക്കാന്‍ മാമ്പൂ പദ്ധതിയുമായി ഗ്രാമപഞ്ചായത്ത്
മാവൂര്‍: മാവൂര്‍ ഗ്രാമപഞ്ചായത്ത് ജൈവ, അജൈവ മാലിന്യങ്ങളില്‍നിന്ന് മുക്തമാക്കുന്നതിന് ഭരണസമിതിയുടെ സമഗ്ര പദ്ധതി. മാമ്പൂ എന്ന് നാമകരണം ചെയ്ത മാലിന്യനിര്‍മാര്‍ജ്ജന യജ്ഞത്തിന്റെ ഭാഗമായി പ്ലാസ്റ്റിക് നിയന്ത്രണ വിജ്ഞാപനവും ശുചീകരണ പ്രവര്‍ത്തനങ്ങളും ബോധവല്‍ക്കരണവും മാലിന്യശേഖരണവും ചേര്‍ത്തുള്ള പദ്ധതി തുടര്‍ പ്രവര്‍ത്തനമായാണ് പഞ്ചായത്ത് ഏറ്റെടുത്തത്. വീടുകളിലെയും ടൗണുകളിലെയും മാലിന്യങ്ങള്‍ ശേഖരിച്ച് നിര്‍മ്മാര്‍ജ്ജനം ചെയ്യുക, പ്ലാസ്റ്റിക് ക്യാരിബാഗ് നിയന്ത്രണം തുടങ്ങി വൈവിധ്യമാര്‍ന്ന പരിപാടികളാണ് നടന്ന് വരുന്നത്. ഒരു ചാക്കിന് 20 രൂപയും കച്ചവട സ്ഥാപനങ്ങള്‍ 30 രൂപയും അടക്കണം.
മാര്‍ച്ച് 26ന് വീടുകള്‍, പരിസരങ്ങള്‍, സ്ഥാപനങ്ങള്‍, ടൗണുകള്‍, പൊതുഇടങ്ങള്‍ എന്നിവിടങ്ങളില്‍ നിന്നുള്ള കുപ്പി, ബള്‍ബ്, പൊട്ടിയ ഗ്ലാസ്സ്, പ്ലൈറ്റ്, ചില്ലുകള്‍ ഉള്‍പ്പെടെയുള്ള ഖരമാലിന്യങ്ങള്‍ ശേഖരിക്കും.
അയല്‍സഭ തലത്തിലാണ് ശേഖരണ കേന്ദ്രങ്ങള്‍ ഒരുക്കിയത്. ഇവിടെ നിന്നും വാര്‍ഡ് സമിതിയുടെ നേതൃത്വത്തില്‍ പഞ്ചായത്ത് കേന്ദ്രത്തിലെത്തിക്കും. പിന്നീട് നിറവ് വേങ്ങേരിയെന്ന സംഘടനയുടെ സഹായത്തോടെ ഇവ നീക്കം ചെയ്യും. ഇതിന് മുന്നോടിയായി വാര്‍ഡ് വികസന സമിതി, അയല്‍സഭ ജനറല്‍ബോഡി യോഗങ്ങള്‍ നടന്നുവരികയാണ്.
മാവൂര്‍ ഗ്രാമപഞ്ചായത്ത് നടപ്പിലാക്കുന്ന സമ്പൂര്‍ണ ശുചിത്വ ഗ്രാമം പദ്ധതിയായ 'മാമ്പൂ' പദ്ധതിയുടെ ഭാഗമായി അഞ്ചാംവാര്‍ഡില്‍ (തെങ്ങിലക്കടവില്‍) അയല്‍ സഭകളുടെ നേതൃത്വത്തില്‍ തുണി സഞ്ചി നിര്‍മ്മാണത്തിനു തുടക്കം കുറിച്ചു . പ്ലാസ്റ്റിക്ക് കവറുകളുടെ ഉപയോഗം ഒഴിവാക്കുന്നതിനു വേണ്ടി എല്ലാ വീട്ടുകാര്‍ക്കും ആവശ്യാനുസരണം സഞ്ചികള്‍ എത്തിച്ച് നല്‍കുകയാണ് ലക്ഷ്യം.
അയല്‍സഭകളുടെ നേതൃത്വത്തില്‍ നടന്ന നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്ക് ശാരദടീച്ചര്‍, ലൈല പാലത്തുംതലക്കല്‍, പ്രിയ പൊന്നംപുറത്ത്, ലീല മൊടോങ്ങല്‍ നേതൃത്വം നല്‍കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."