തര്‍ക്കങ്ങള്‍ക്ക് വിരാമം; കൊടുവള്ളിയില്‍ ഇനി കാല്പന്തിന്റെ താളം
കൊടുവള്ളി: ഫുട്ബോള്‍ ടൂര്‍ണമെന്റ് നടത്തിപ്പുമായി ബന്ധപ്പെട്ട് ലൈറ്റ്നിങ് സ്പോര്‍ട്സ് ക്ലബും ഫിനിക്സ് ക്ലബും തമ്മിലുണ്ട@ായിരുന്ന തര്‍ക്കങ്ങള്‍ക്ക് വിരാമമായതോടെ ഈ വര്‍ഷത്തെ കൊയപ്പ സ്മാരക അഖിലേന്ത്യാ ടൂര്‍ണമെന്റിനുള്ള തടസങ്ങള്‍ നീങ്ങി.
ടൂര്‍ണമെന്റ് നടത്തുവാന്‍ തങ്ങള്‍ക്കും അവസരം നല്കണമന്നാവശ്യപ്പെട്ട് ഫിനിക്സ് സ്റ്റേഡിയം ബുക്ക് ചെയ്യുകയായിരുന്നു. ഇരു ക്ലബുകളേയും ഒന്നിച്ചിരുത്തി പലവട്ടം ചര്‍ച്ചകള്‍ നടന്നെങ്കിലും പരാജയപ്പെട്ടതോടെ ടൂര്‍ണമെന്റ് നടത്തിപ്പ് അനിശ്ചിതത്തിലാവുകയായിരുന്നു. തുടര്‍ന്ന് അഡ്വ.പി.ടി.എ റഹിം എം.എല്‍.എ മുസ്ലിം ലീഗ് കൊടുവള്ളി മുനിസിപ്പല്‍ കമ്മിറ്റി പ്രസിഡന്റ് വി.കെ.അബ്ദുഹാജി എന്നിവരുടെ നേതൃത്വത്തില്‍ നടന്ന മധ്യസ്ഥ ചര്‍ച്ചയില്‍ ഇരു ക്ലബുകള്‍ക്കും ടൂര്‍ണ്ണമെന്റ് നടത്താന്‍ അവസരം നല്കാന് തീരുമാനമാവുകയായിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ ഈ വര്‍ഷം ലൈറ്റ്നിങ് ക്ലബ് ടൂര്‍ണമെന്റ് നടത്തും. അടുത്ത വര്‍ഷം ആദ്യം ഫിനിക്സ് ക്ലബും പിന്നീട് ലൈറ്റ്നിങ് ക്ലബും ടൂര്‍ണമെന്റ് നടത്തും.
ഇരു ക്ലബുകളും തീരുമാനങ്ങള്‍ അംഗീകരിച്ചതോടെ ഈ വര്‍ഷത്തെ കൊയപ്പ ഫുട്ബോള്‍ ഉത്സവമാക്കാനുള്ള ഒരുക്കത്തിലാണ് ഫുട്ബോള്‍ പ്രേമികളും സംഘാടകരായ ലൈറ്റ്നിങ് ക്ലബും. നഗരസഭാ മിനി സ്റ്റേഡിയത്തില്‍ ഗാലറി നിര്‍മാണം അന്തിമ ഘട്ടത്തിലാണ്. മാര്‍ച്ച് 26 ഞായറാഴ്ച വൈകിട്ട് 7.30 ന് കാരാട്ട് റസാഖ് എം.എല്‍.എ ഉദ്ഘാടനം ചെയ്യും. നഗരസഭാ വൈസ് ചെയര്മാന് എ.പി മജീദ് മാസ്റ്റര്‍ അധ്യക്ഷനാകും. അഡ്വ.പി.ടി.എ റഹീം എം.എല്‍.എ മുഖ്യാതിഥിയാകും. ടൂര്‍ണ്ണമെന്റ് വിളംബര ജാഥ 25 ന് വൈകുന്നേരം 4 മണിക്ക് നടക്കും.
കേരളത്തിനകത്തും പുറത്തുമുള്ള 24 പ്രമുഖ സെവന്‍സ് ടീമുകള്‍ ഒരു മാസം നീണ്ട@ുനില്ക്കുന്ന ടൂര്‍ണമെന്റില്‍ മാറ്റുരക്കും. ലൈറ്റ്നിങ്-ഫിനിക്സ് ക്ലബുകളുടെയും സര്‍വകക്ഷി ഭാരവാഹികളുടേയും സംയുക്ത വാര്‍ത്താ സമ്മേളനത്തില്‍ എ.പി മജീദ് മാസ്റ്റര്‍, സി.എം. ഗോപാലന്, കെ.കെ. എ കാദര്‍, ടി.കെ. മുഹമ്മദ്, തങ്ങള്‍സ് മുഹമ്മദ്, ആര്.സി റസാഖ്, സി.പി റസാഖ്, കെ.കെ ഹംസ, വി.കെ അബ്ദുഹാജി, പി.സി അഹമ്മദ് ഹാജി എന്നിവര്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."