ഹുര്‍റിയത്ത് ഐ.എസ്.ഐയുടെ സൃഷ്ടി- വെളിപെടുത്തലുമായി മുന്‍മേധാവി
ന്യൂഡല്‍ഹി: പാക് രഹസ്യാന്വേഷണ വിഭാഗമായ ഐ.എസ്.ഐയുടെ സൃഷ്ടിയാണ് ഹുര്‍റിയത്തെന്ന് മുന്‍ മേധാവി മുഹമ്മദ് അസദ് ദുര്‍റാനി. സ്‌പൈ ക്രോണിക്കിള്‍സ് റോ, ഐ.എസ്.ഐ ആന്റ് ദി ഇല്ല്യൂഷന്‍ ഓഫ് പീസ്' എന്ന പുസ്തകത്തിലാണ് അദ്ദേഹത്തിന്റെ വെളിപെടുത്തല്‍.
മാധ്യമപ്രവര്‍ത്തകനായ ആദിത്യ സിന്‍ഹയുടെ സാന്നിധ്യത്തില്‍ ഇന്ത്യന്‍ രഹസ്യാന്വേഷണ വിഭാഗമായ റോയുടെ മുന്‍ മേധാവി എ.എസ്.ദുലാത്തുമായി നടത്തിയ സംഭാഷണത്തിലാണ് ദുര്‍റാനിയുടെ വെളിപ്പെടുത്തല്‍. പാകിസ്താന്റെ ഭാഗത്തു നിന്നുള്ള ആദ്യ കുറ്റസമ്മതമാണിത്. ഹുര്‍റിയത്തിന്റെ രൂപീകരണം കശ്മീരി വിഘടനവാദം തുടങ്ങിയവയിലെ ഐ.എസ്. ഐയുടെ പങ്കിനെ കുറിച്ച് പറയുന്നിടത്താണ് ഇക്കാര്യം വ്യക്തമാക്കുന്നത്.
കശ്മീരില്‍ വലിയ തോതിലുള്ള സായുധ വിഘടനവാദ ആക്രമണം ആദ്യമായി പൊട്ടിപ്പുറപ്പെട്ട 1990-92കാലത്ത് ഐ.എസ്.ഐയെ നയിച്ചിരുന്നത് ദുര്‍റാനിയായിരുന്നു. കശ്മീരിലെ ചെറുത്തു നില്‍പ്പിന് ഒരു രാഷ്ട്രീയ ദിശാബോധം നല്‍കുന്നതിന് ഹുര്‍റിയത്ത് രൂപീകരിക്കുകയെന്നത് നല്ലൊരു ആശയമാണെന്ന് താന്‍ കരുതിയെന്നും ഈ നല്ല ആശയം കശ്മീരില്‍ കലാപത്തിനിടയാക്കുമെന്ന് കരുതിയില്ലെന്നും അദ്ദേഹം പറയുന്നു.അതേസമയം, കലാപം നിയന്ത്രണാതീതമാകുണമെന്നോ ഇരുകൂട്ടര്‍ക്കും ആവശ്യമില്ലാത്ത യുദ്ധത്തിലേക്കു പോകണമെന്നോ ആഗ്രഹിച്ചിരുന്നില്ലെന്നും അദ്ദേഹം തന്റെ പുസ്തകത്തില്‍ വിശദീകരിക്കുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."