ഭിന്നലിംഗക്കാരുടെ തുടര്‍വിദ്യാഭ്യാസ സര്‍വേ തുടങ്ങി
കോഴിക്കോട്: ഭിന്നലിംഗക്കാരുടെ പ്രശ്നങ്ങള്‍ പഠിച്ച് ശാക്തീകരണത്തിന് ആവശ്യമായ പദ്ധതി ആവിഷ്ക്കരിക്കുമെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബാബു പറശ്ശേരി പറഞ്ഞു.
ജില്ലാ സാക്ഷരതാമിഷന്റെ നേതൃത്വത്തില്‍ ഭിന്നലിംഗക്കാരുടെ തുടര്‍വിദ്യാഭ്യാസ പരിപാടിക്ക് വേണ്ടിയുള്ള സര്‍വേ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഗുണഭോക്താക്കളെ കണ്ടെത്തുന്നതിന് പിയര്‍ഗ്രൂപ്പ് രൂപീകരിച്ചാണ് സര്‍വേ നടത്തുക. ഇതിനായി മലബാര്‍ കള്‍ച്ചറല്‍ ഫോറം സൊസൈറ്റി പ്രവര്‍ത്തകരുടെ ആഭിമുഖ്യത്തില്‍ മൂന്നുപേര്‍ക്ക് പരിശീലനം നല്‍കിയിട്ടുണ്ട്.
ജില്ലയിലെ ഭിന്നലിംഗക്കാരുടെ സമഗ്രസര്‍വേ ജില്ലാ പഞ്ചായത്തിന്റെ നേതൃത്വത്തില്‍ നടത്തും. സര്‍വേയിലെ കണ്ടെത്തലുകളുടെ അടിസ്ഥാനത്തില്‍ സ്കില്‍ ഡെവലപ്മെന്റ് സെന്റര്‍ വഴി തൊഴില്‍ ഉള്‍പ്പെടെയുള്ള പരിശീലനങ്ങള്‍ നല്കി സ്വയംതൊഴിലിന് പ്രാപ്തരാക്കും. ഇവര്‍ക്ക് തിരിച്ചറിയല്‍ കാര്‍ഡ് നല്‍കാനും പദ്ധതിയുണ്ട്.
സാക്ഷരതാമിഷന്‍ ജില്ലാ കോര്‍ഡിനേറ്റര്‍ എം.കെ സ്വയ, മലബാര്‍ കള്‍ച്ചറല്‍ ഫോറം അംഗങ്ങളായ സിസിലി ജോര്‍ജ്, സുസ്മി, അസിസ്റ്റന്റ് കോര്‍ഡിനേറ്റര്‍ പി.വി പാര്‍വതി പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."