തീര്‍ഥാടകര്‍ക്ക് വഴികാട്ടിയായി അല്‍ ഹറമൈന്‍ ആപ് പുറത്തിറക്കി
മക്ക: വിശുദ്ധ മക്കയിലെത്തുന്ന തീര്‍ത്ഥാടകര്‍ക്ക് വഴികാട്ടിയായി പുതിയ മൊബൈല്‍ ആപ്ലിക്കേഷന്‍ പുറത്തിറക്കി. ഇരു ഹറമുകളെയും സമഗ്രമായി പ്രതിപാദിക്കുന്നതും തീര്‍ഥാടകര്‍ക്ക് വഴികാട്ടിയുമായ അല്‍ ഹറമൈന്‍ ആപ്ലിക്കേഷനില്‍ ആദ്യമായി ഹറാമിലെത്തുന്ന തീര്‍ഥാടകര്‍ക്ക് പോലും ഏറ്റവും എളുപ്പത്തില്‍ സ്ഥലങ്ങള്‍ കണ്ടു പിടിക്കുന്നതിനും മറ്റു മുഴുവന്‍ സംവിധാനങ്ങളും അറിയുന്നതിനും ഏറെ ഉപകാരപ്രദമാണ് .
ആപ്പിള്‍ സ്റ്റോറിലും ആന്‍ഡ്രോയിഡിലും പ്രവര്‍ത്തിക്കുന്ന ആപ് മസ്ജിദുല്‍ ഹറാമിനേയും മസ്ജിദുനബവിയേയും വിശദമായി പരിചയപ്പെടുത്തുണ്ട്. ഹറമിനടുത്ത പ്രധാന കേന്ദ്രങ്ങള്‍, താമസ സ്ഥലങ്ങള്‍ ഹോട്ടലുകള്‍, ഖുതുബകളുടെ വിവര്‍ത്തനങ്ങള്‍, നിസ്‌കാര സമയങ്ങള്‍ എന്നിവ യഥാ സമയം അപ്‌ഡേറ്റ് ചെയ്തു കൊണ്ടിരിക്കും. കൂടാതെ, ഹറമുകളില്‍ പാലിക്കേണ്ട മര്യാദകള്‍, വിലക്കുകള്‍എന്നിവയും ഉള്‍പ്പടുത്തിയിട്ടുണ്ട്.
ഹറാം മ്യുസിയം, കിസ്‌വ ഫാക്റ്ററി സന്ദര്‍ശനത്തിനുള്ള എന്‍ട്രി അപേക്ഷയും ആപ്ലിക്കേഷന്‍ വഴി സമര്‍പ്പിക്കാനാകും. സന്ദര്‍ശകരെ കാണാതെയായാല്‍ പരാതി നല്‍കേണ്ട ഇ സര്‍വ്വീസ്, ഇഹ്തികാഫ് ഇരിക്കാനുള്ള അപേക്ഷ, രക്തദാനം, അടിയന്തിര ഘട്ടങ്ങളില്‍ ബന്ധപ്പെടേണ്ട ആംബുലന്‍സ്, വീല്‍ചെയര്‍ എന്നിവ എങ്ങിനെ ലഭിക്കാമെന്ന നിര്‍ദേശവും ആപ്ലിക്കേഷനിലൂടെ അറിയാന്‍ സാധിക്കും. വളരെ എളുപ്പത്തില്‍ തീര്‍ഥാടകര്‍ക്ക് ഉപയോഗിക്കാന്‍ കഴിയുന്ന ആപ്ലിക്കേഷന്‍ വഴി ഇരു ഹറമുകളും ബന്ധപ്പെട്ടുള്ള വിവിധ വകുപ്പുകളുമായി ബന്ധപ്പെടാനുള്ള ലിങ്കുകളും നല്‍കിയിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."