സത്യഗ്രഹ സമരം നടത്തി
കല്‍പ്പറ്റ: നഗരസഭയിലെ സമഗ്ര കുടിവെള്ള പദ്ധതി യാഥാര്‍ഥ്യമായതിന്റെ ഗുണഫലം ജനങ്ങളിലേക്കെത്തിക്കണമെന്നാവശ്യപ്പെട്ട് കല്‍പ്പറ്റ മണ്ഡലം യൂത്ത് കോണ്‍ഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ വാട്ടര്‍ അതോറിറ്റി ഓഫിസിനു മുന്നില്‍സത്യഗ്രഹ സമരം നടത്തി.
കുടിവെള്ള ക്ഷാമത്തിനു ശാശ്വത പരിഹാരം കാണണമെന്നും അറ്റകുറ്റ പണികള്‍ നടത്താതെ നഗരസഭാ ഭരണസമിതിക്കെതിരേ ജനശ്രദ്ധ തിരിച്ചു വിടുന്ന ഉദ്യോഗസ്ഥ നിലപാട് തിരുത്തണമെന്നും കുടിവെള്ളം മുട്ടിക്കുന്ന ഉദ്യോഗസ്ഥ കരാര്‍ ലോബി അവസാനിപ്പിക്കണമെന്നും യൂത്ത് കോണ്‍ഗ്രസ് ആവശ്യപ്പെട്ടു. ഐ.എന്‍.ടി.യു.സി ജില്ലാ പ്രസിഡന്റ് പി.പി ആലി ഉദ്ഘാടനം ചെയ്തു. മണ്ഡലം യൂത്ത് കോണ്‍ഗ്രസ്് പ്രസിഡന്റ് സാലി റാട്ടകൊല്ലി അധ്യക്ഷനായി. അഡ്വ. ടി.ജെ ഐസക്ക്, സി ജയപ്രസാദ്, ഗിരീഷ്, കെ.കെ രാജേന്ദ്രന്‍, പി.കെ മുരളി, എസ് മണി, പി വിനോദ് കുമാര്‍, ആയിഷ, കെ അജിത, പി.ആര്‍ ബിന്ദു, ജല്‍ദ്രൂത് ചാക്കോ, എംജി സുനില്‍ കുമാര്‍, സലീം കാരാടന്‍, ജിജേഷ് രാജ്, സുബൈര്‍, എ സിറാജുദ്ദീന്‍, ഡിന്റോ ജോസ്, സുനീര്‍, സതീശന്‍, കല്യാണി രാഘവന്‍, ശമീര്‍ ബാബു എന്നിവര്‍ സംസാരിച്ചു. യൂത്ത് കോഗ്രസ് നിയോജക മണ്ഡലം പ്രസിഡന്റ് റനീഷ് കോട്ടത്തറ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്തു. പ്രവാസി കോണ്‍ഗ്രസ് ജില്ലാ വൈസ് പ്രസിഡന്റ് പി.ഇ ഷംസുദ്ദീല്‍ മുഖ്യപ്രഭാഷണം നടത്തി. അരുണ്‍, വിനീഷ്, അന്‍വര്‍, സോനു, ജിന്‍സ സംസാരിച്ചു. എം.ജി സുനില്‍ കുമാര്‍ സ്വാഗതവും കെ ആന്റണി നന്ദിയും പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."