മിച്ചഭൂമി വിതരണം സര്‍ക്കാര്‍ പരാജയം: ദലിത് ഫെഡറേഷന്
പുല്‍പ്പള്ളി: പട്ടിക ജാതി, പട്ടികവര്‍ഗക്കാര്‍ക്ക് ഉള്‍പ്പെടെ ഭൂരഹിതര്‍ക്ക് മിച്ചഭൂമി വിതരണം ചെയ്ത് സര്‍ക്കാര്‍ പട്ടയം നല്‍കിയെങ്കിലും അളന്ന് തിട്ടപ്പെടുത്തി കൈവശമേല്പ്പിക്കുന്ന കാര്യത്തില്‍ ഭരണകൂടം പരാജയപ്പെട്ടതായി കേരള ദലിത് ഫെഡറേഷന് ബത്തേരി നിയോജക മണ്ഡലം കണ്വന്ഷന് കുറ്റപ്പെടുത്തി.
സുല്‍ത്താന്‍ ബത്തേരിയിലെ കെ.സി മൂസഹാജിയില്‍ നിന്നു പിടിച്ചെടുത്തതും പുല്‍പ്പള്ളിയിലെ കുപ്പത്തോട് മാധവന്‍നായരില്‍ നിന്നു പിടിച്ചെടുത്തുമായ മിച്ചഭൂമികള്‍ കാല്നൂറ്റാണ്ടുകളിലേറെയായിട്ടും ഗുണഭോക്താക്കള്‍ക്ക് കൈവശം വച്ച് അനുഭവിക്കാന്‍ കഴിയാത്ത അവസ്ഥയാണെന്ന് യോഗത്തില്‍ കുറ്റപ്പെടുത്തി.
കേരള സംസ്ഥാന ദലിത് ഫെഡറേഷന് സംസ്ഥാന വൈസ് പ്രസിഡന്റ് ടി.പി ഭാസ്കരന് കണ്വന്ഷന് ഉദ്ഘാടനം ചെയ്തു. പി.കെ ശിവന് അധ്യക്ഷനായി. ജില്ലാ പ്രസിഡന്റ് പി.എം സുകുമാരന്‍ മുഖ്യപ്രഭാഷണം നടത്തി. സി അയ്യപ്പന്, സി.എം ശശി, പി.കെ സുബ്രഹ്മണ്യന്, കെ ഗിരീഷ് കുമാര്‍, കെ.എസ് രാജേഷ്, ബിനു വിജയന് സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."