HOME
DETAILS

സര്‍വേയര്‍മാരെ തിരിച്ചുവിളിച്ചു: സര്‍വേ നടപടികള്‍ നിശ്ചലമായി

  
backup
June 29 2016 | 04:06 AM

%e0%b4%b8%e0%b4%b0%e0%b5%8d%e2%80%8d%e0%b4%b5%e0%b5%87%e0%b4%af%e0%b4%b0%e0%b5%8d%e2%80%8d%e0%b4%ae%e0%b4%be%e0%b4%b0%e0%b5%86-%e0%b4%a4%e0%b4%bf%e0%b4%b0%e0%b4%bf%e0%b4%9a%e0%b5%8d%e0%b4%9a%e0%b5%81

തിരുവനന്തപുരം: വര്‍ക്ക് അറേഞ്ചുമെന്റിന്റെ ഭാഗമായി താലുക്ക് ഓഫിസുകളില്‍ നിയോഗിച്ചിരുന്ന സര്‍വേയര്‍മാരെ സര്‍വേ വകുപ്പ് തിരിച്ചുവിളിച്ചു. റീസര്‍വേ നടപടികള്‍ പുരോഗമിക്കുന്ന വേളയില്‍ മുന്നറിയിപ്പില്ലാതെ സര്‍വേയര്‍മാരെ തിരിച്ചുവിളിച്ചതോടെ സംസ്ഥാനത്തെ റീസര്‍വേ നടപടികള്‍ നിശ്ചലമായി. റിസര്‍വേ ഓഫിസുകള്‍ കേന്ദ്രീകരിച്ച് നടന്നിരുന്ന ഭൂമി സംബന്ധമായ പ്രശ്‌നങ്ങള്‍ പരിഹരിക്കല്‍ 2010 മുതലാണ് താലൂക്ക് ഓഫിസുകളിലേക്ക് മാറ്റിയത്. എന്നാല്‍ പുതിയ തസ്തികകള്‍ സൃഷ്ടിക്കാതെയായിരുന്നു തീരുമാനം പ്രാബല്യത്തിലാക്കിയത്. പകരം സര്‍വേ വകുപ്പിലുള്ളവരെ വര്‍ക്ക് അറേഞ്ചുമെന്റില്‍ ഇവിടങ്ങളില്‍ നിയമിച്ചു. വര്‍ക്ക് അറേഞ്ചുമെന്റുകളോ ഡെപ്യൂട്ടേഷനുകളോ അനുവദിക്കേണ്ടതില്ലെന്ന പുതിയ സര്‍ക്കാരിന്റെ നിലപാട് വന്നതോടെയാണ് സര്‍വേയര്‍മാരെ തിരിച്ചുവിളിക്കാന്‍ സര്‍വേ വകുപ്പ് തീരുമാനിച്ചത്. ഇതുസംബന്ധിച്ച് ഉത്തരവ് കഴിഞ്ഞ ദിവസമാണ് പുറത്തിറങ്ങിയത്. ദിവസങ്ങള്‍ക്കുള്ളില്‍ തന്നെ എല്ലാവരും മാതൃലാവണത്തിലേക്ക് മടങ്ങും. 15 പേര്‍വരെ വര്‍ക്ക് അറേഞ്ചുമെന്റില്‍ പ്രവര്‍ത്തിച്ചിരുന്ന തലസ്ഥാന ജില്ലയിലെ താലൂക്കുകളില്‍ ഇപ്പോഴും ജനങ്ങളുടെ പരാതികള്‍ കെട്ടിക്കിടക്കുകയാണ്. ആയിരകണക്കിന് പരാതികളാണ് ഇനിയും തീര്‍പ്പാക്കാതെ കിടക്കുന്നത്. ഉദ്യോഗസ്ഥന്‍മാര്‍ മടങ്ങുന്നതോടെ, അനുവദിക്കപ്പെട്ടിട്ടുള്ള ഒന്നോരണ്ടോ പേര്‍ മാത്രമാകും ഇവിടെയുണ്ടാകൂ. കോടതികളുമായി ബന്ധപ്പെട്ട വിഷയങ്ങളിലും അതിര്‍ത്തി തര്‍ക്കം പരിഹരിക്കലുകളിലുമായി ഇവരുടെ സേവനം ചുരുങ്ങിയാല്‍ വലയുക സാധാരണക്കാരാകും.സര്‍വയര്‍മാര്‍ തിരിച്ചുപോകുന്നതോടെ താലൂക്കുകളില്‍ നടന്നിരുന്ന ഭൂമി സംബന്ധമായ സര്‍വേ ജോലികള്‍ പൂര്‍ണമായും മുടങ്ങുമെന്ന് ഉറപ്പാണ്. സംസ്ഥാനത്തെ ബഹുഭൂരിപക്ഷം താലൂക്ക് ഓഫിസുകളിലെയും സ്ഥിതി ഇതാണെന്ന് സംഘടനകള്‍ ചൂണ്ടിക്കാട്ടുന്നു. സര്‍വേയര്‍മാരെ പിന്‍വലിച്ച നടപടിക്കെതിരേ ഇതിനകം പല കോണുകളില്‍ നിന്നും വിമര്‍ശനം ഉയര്‍ന്നിട്ടുണ്ട്. സര്‍വേ വകുപ്പിലെ റീസര്‍വേ പ്രവര്‍ത്തനങ്ങള്‍ കഴിഞ്ഞ സര്‍ക്കാര്‍ ഉത്തരവിലൂടെ നിര്‍ത്തി വച്ചിരിക്കുകയാണ്. അതിനാല്‍ തന്നെ ഉദ്യോഗസ്ഥരെ മടക്കി വിളിച്ചാലും കാര്യമായ ജോലികള്‍ ഏല്‍പ്പിക്കാനുണ്ടാവില്ലെന്നും സംഘടനകള്‍ ചൂണ്ടിക്കാട്ടുന്നു.അതേസമയം അഞ്ചും ആറും വര്‍ഷം ഒരേ സ്ഥലത്ത് ജോലിയില്‍ തുടര്‍ന്നവരെയാണ് തിരികെ വിളിച്ചതെന്നും പുതിയ സര്‍വേയര്‍മാരെ ഉടന്‍തന്നെ നിയമിക്കുമെന്നും അധികൃതര്‍ അറിയിച്ചു. മാത്രമല്ല വര്‍ക്ക് അറേഞ്ച്‌മെന്റ് അനുവദിച്ചതിലൂടെ വകുപ്പിലെ നിരവധി ജോലികള്‍ പല ജില്ലകളിലും മുടങ്ങിക്കിടക്കുകയാണെന്നാണ് സര്‍വേവകുപ്പിന്റെ വിശദീകരണം. പ്രത്യേക പ്രോജക്ടുകളിലേക്ക് വര്‍ക്ക് അറേഞ്ചുമെന്റ് സംവിധാനം തുടരുമെന്നും അധികൃതര്‍ വ്യക്തമാക്കി.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

എസ്കെഎസ്എസ്എഫ് മസ്കത്ത് കണ്ണൂർ ജില്ലാ റബീഅ് 2024 ബർക്കയിൽ

oman
  •  3 months ago
No Image

ഗേറ്റ് ദേഹത്തേക്ക് മറിഞ്ഞു വീണ് രണ്ടരവയസുകാരന്‍ മരിച്ചു

Kerala
  •  3 months ago
No Image

ഈ ഓണക്കാലത്തും റെക്കോര്‍ഡ് മദ്യവില്‍പ്പന; മലയാളി കുടിച്ചുതീര്‍ത്തത് 818 കോടിയുടെ മദ്യം

Kerala
  •  3 months ago
No Image

'ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ്', അംഗീകരിച്ച് കേന്ദ്ര മന്ത്രിസഭ

National
  •  3 months ago
No Image

ഷിരൂര്‍ ദൗത്യം; ഡ്രഡ്ജര്‍ കാര്‍വാര്‍ തീരത്തെത്തി

National
  •  3 months ago
No Image

നിയമസഭാ സമ്മേളനം ഒക്ടോബര്‍ നാല് മുതല്‍; ഫാമിലി ബജറ്റ് സര്‍വേ, ഹോമിയോ ഡിസ്പന്‍സറി; മന്ത്രിസഭായോഗ തീരുമാനങ്ങള്‍

Kerala
  •  3 months ago
No Image

വീടിനകത്തെ സ്വിമ്മിങ് പൂളില്‍ വീണു; മൂവാറ്റുപുഴയില്‍ മൂന്ന് വയസുകാരന് ദാരുണാന്ത്യം

Kerala
  •  3 months ago
No Image

സ്റ്റാലിന്റെ പാത പിന്തുടരാന്‍ മകന്‍; ഉദയനിധി സ്റ്റാലിന്‍ തമിഴ്‌നാട് ഉപമുഖ്യമന്ത്രിയാകും, പ്രഖ്യാപനം ഉടന്‍

National
  •  3 months ago
No Image

കഴക്കൂട്ടത്ത് നിര്‍ത്തിയിട്ട കാറിനുള്ളില്‍ മൃതദേഹം; മൂന്ന് ദിവസത്തെ പഴക്കമെന്ന് പൊലിസ്

Kerala
  •  3 months ago
No Image

ഗുണ്ടല്‍പേട്ടില്‍ ലോറിയിടിച്ച് കുടുംബത്തിലെ മൂന്ന് പേര്‍ മരിച്ച സംഭവം; ഞെട്ടിക്കുന്ന സിസി.ടിവ ദൃശ്യങ്ങള്‍ പുറത്ത്

Kerala
  •  3 months ago