ട്രംപിന്റെ ഫോണ്‍ കോളുകള്‍ ചാര സംഘടന ചോര്‍ത്തിയിരുന്നെന്ന് ഇന്റലിജന്‍സ് കമ്മിറ്റി
വാഷിങ്ടണ്‍: ഡൊണാള്‍ഡ് ട്രംപിന്റെ ഫോണ്‍കോളുകള്‍ ചാര സംഘടനകള്‍ ചോര്‍ത്തിയിരുന്നതായി ട്രംപിന്റെ നിയമോപദേഷ്ടാക്കള്‍ പറഞ്ഞു. വിദേശ രാജ്യങ്ങളിലെ ഏജന്റുമാരെന്ന് സംശയിക്കുന്നവരാണ് ചാരപ്രവര്‍ത്തനം നടത്തിയത്. റിപ്പബ്ലിക്കന്‍ പാര്‍ട്ടിയിലെ ഇന്റലിജന്‍സ് കമ്മിറ്റിയും ഇക്കാര്യം അറിയിച്ചിട്ടുണ്ട്.
കഴിഞ്ഞ വര്‍ഷം അവസാനമാണ് ട്രംപിന്റെ രഹസ്യ സംഭാഷണങ്ങള്‍ ചോര്‍ത്തിയതെന്നാണ് ഇന്റലിജന്‍സ് കമ്മിറ്റി പറയുന്നത്. ട്രംപിന്റെ തെരഞ്ഞെടുപ്പ് പ്രചാരണ ടീമില്‍ അംഗമായിരുന്ന ഡേവിന്‍ ന്യൂന്‍സിന്റെ വിവാദപരമായ പ്രസ്താവനകള്‍ ഉദ്ധരിച്ചാണ് ട്രംപിന്റെ അഭിഭാഷകര്‍ ഇക്കാര്യം അറിയിച്ചത്.
തെരഞ്ഞെടുപ്പ് പ്രചാരണ സമയത്ത് ട്രംപ് റഷ്യയുടെ സഹായം തേടിയിട്ടുണ്ട് എന്ന മുന്‍ പ്രസിഡന്റ് ബരാക് ഒബാമയുടെ ആരോപണത്തിന് തെളിവില്ലെന്നും ഇന്റലിജന്‍സ് കമ്മിറ്റി പറഞ്ഞു. ട്രംപിനെ ലക്ഷ്യം വച്ചുള്ള ആരോപണങ്ങള്‍ മാത്രമാണെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."