വിവാദ ഭൂമിയിടപാട്: കര്‍ദിനാള്‍ ആലഞ്ചേരിക്കെതിരേ കേസെടുക്കണമെന്ന ഉത്തരവ് റദ്ദാക്കി
കൊച്ചി : എറണാകുളം - അങ്കമാലി അതിരൂപതയിലെ ഭൂമിയിടപാടുമായി ബന്ധപ്പെട്ട പരാതിയില്‍ ആര്‍ച്ച് ബിഷപ്പ് കര്‍ദിനാള്‍ ജോര്‍ജ് ആലഞ്ചേരി ഉള്പ്പെടയുള്ളവര്ക്കെതിൂമ കേസെടുത്തന്വേഷിക്കണമെന്ന സിംഗിള്‍ ബെഞ്ചിന്റെ ഉത്തരവ് ഹൈക്കോടതി ഡിവിഷന് ബെഞ്ച് റദ്ദാക്കി. ഭൂമി ഇടപാടുമായി ബന്ധപ്പെട്ടു കേസെടുത്ത് അന്വേഷിക്കണമെന്ന സിംഗിള്‍ബെഞ്ചിന്റെ ഉത്തരവിനെതിൂമ കര്‍ദിനാള്‍ ജോര്‍ജ് ആലഞ്ചേരി ഉള്‍പ്പെടെ സമര്‍പ്പിച്ച അപ്പീല്‍ അനുവദിച്ചാണ് ചീഫ് ജസ്റ്റിസ് ഉള്‍പ്പെട്ട ഡിവിഷന് ബെഞ്ചിന്റെ തീരുമാനം. അതിരൂപത ഫിനാന്‍സ് ഓഫിസര്‍ ഫാ. ജോഷി പുതുവ, പ്രൊ വികാര്‍ ജനറല്‍ ഫാ. സെബാസ്റ്റ്യന്‍ വടക്കുമ്പാടന്, ഭൂമിയിടപാടില്‍ ഇടനിലക്കാരനായിരുന്ന സാജു വര്‍ഗീസ് എന്നിവരും അപ്പീല്‍ സമര്‍പ്പിച്ചിരുന്നു. ഭൂമിയിടപാടില്‍ ക്രമക്കേടുണ്ടെന്നാരോപിച്ച് ചേര്‍ത്തല സ്വദേശി ഷൈന്‍ വര്‍ഗീസ് നല്കിയ ഹരജിയില്‍ മാര്‍ച്ച് ആറിനാണ് സിംഗിള്‍ ബെഞ്ച് കേസെടുക്കാന്‍ നിര്‍ദേശിച്ചത്. ഭൂമിയിടപാടില്‍ തട്ടിപ്പുണ്ടെന്ന് ആരോപിച്ച് കഴിഞ്ഞ ജനുവരി 15 നാണ് പരാതിക്കാരനായ ഷൈന്‍ വര്‍ഗീസ് എറണാകുളം സെന്‍ട്രല്‍ പൊലിസ് സ്റ്റേഷനില്‍ പരാതി നല്‍കിയത്. എന്നാല്‍ കേസെടുക്കാന്‍ പൊലിസ് വിസമ്മതിച്ചെന്നാരോപിച്ച് അടുത്തദിവസം തന്നെ ഇയാള്‍ ഹരജിയും നല്കി. കേസെടുത്തില്ലെങ്കില്‍ ക്രിമിനല്‍ നടപടി ചട്ട പ്രകാരം ബദല്‍ മാര്‍ഗങ്ങളുണ്ടെന്നിരിക്കെ ഷൈന്‍ വര്‍ഗീസ് തിരക്കിട്ട് ഹൈക്കോടതിയെ സമീപിക്കുകയാണ് ചെയ്തത്. ഇയാള്‍ തിരക്കിട്ട ഹരജി ഹൈക്കോടതിയിലെത്തിയത് സിംഗിള്‍ബെഞ്ച് ശ്രദ്ധിച്ചില്ല. പൊലിസ് കേസെടുക്കാന്‍ വിസമ്മതിച്ചെങ്കില്‍ മജിസ്ട്രേട്ട് കോടതിയെ സമീപിക്കുകയാണ് വേണ്ടത്. മാത്രമല്ല ഇതുസംബന്ധിച്ച ബദല്‍ മാര്‍ഗങ്ങള്‍ സ്വീകരിക്കുന്നതിനും പരാതിക്കാരന് തയാറായില്ല. ഈ കടമ്പ കടക്കാതെയാണ് ഹരജിക്കാരന് ഹൈക്കോടതിയിലെത്തിയത്. ഇതു കണക്കിലെടുക്കാതെ കേസെടുത്ത് അന്വേഷിക്കാന്‍ ഉത്തരവിട്ട സിംഗിള്‍ബെഞ്ചിന്റെ വിധിയില്‍ നിയമപരമായ അപാകതയുണ്ട്. അതിരൂപതയുടെ അന്വേഷണ റിപ്പോര്‍ട്ടിനെയാണ് സിംഗിള്‍ബെഞ്ച് കാര്യമായി ആശ്രയിച്ചത്. ഇത്തരമൊരു വിധി നിയമപരമായി നിലനില്‍ക്കില്ലെന്ന് വ്യക്തമാക്കിയാണ് ഡിവിഷന് ബെഞ്ച് റദ്ദാക്കിയത്.
അന്വേഷണത്തില്‍ വിട്ടുവീഴ്ചയില്ലെന്ന് ഉറപ്പാക്കാനുള്ള തിരുത്തല്‍ ശക്തിയായി പ്രവര്‍ത്തിക്കാനേ ഹൈക്കോടതിക്ക് കഴിയൂ. അന്വേഷണം തുടങ്ങിവയ്ക്കാന്‍ കഴിയില്ല. ലഭ്യമായ വസ്തുതകളുടെ അടിസ്ഥാനത്തില്‍ അന്വേഷണം തുടങ്ങണോയെന്ന് തീരുമാനിക്കേണ്ടത് അന്വേഷണ ഏജന്‍സിയാണ്. അന്വേഷണം നടക്കുന്നതിനിടെ നിയന്ത്രണവുമായി ഇടപെടാന്‍ കോടതിക്ക് കഴിയും. പൊലിസ് അന്വേഷിക്കുന്നില്ലെങ്കില്‍ മജിസ്ട്രേറ്റ് കോടതിയെ സമീപിക്കാം. തെളിവുകള്‍ രേഖപ്പെടുത്തി അന്വേഷണം വേണോയെന്ന് മജിസ്ട്രേറ്റ് കോടതിക്ക് തീരുമാനിക്കാം. എന്നാല്‍ പരാതിയിലെ മഷി ഉണങ്ങുന്നതിന് മുന്‍പ് രസീതിക്കു പോലും കാത്ത് നില്‍ക്കാതെ പരാതിക്കാരന് ഹൈക്കോടതിയിലേക്ക് എത്തിയത് അംഗീകരിക്കാനാവില്ലെന്നു കോടതി വ്യക്തമാക്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."