കുണ്ടറയിലെ പതിനാലുകാരന്റെ ദുരൂഹമരണം: വിക്ടറിന്റെ മകനെ കസ്റ്റഡിയിലെടുത്തു
കൊല്ലം: കുണ്ടറയിലെ പതിനാലുകാരന്റെ ദുരൂഹമരണവുമായി ബന്ധപ്പെട്ട് പീഡനക്കേസ് പ്രതി വിക്ടറിന്റെ മകനെ പൊലിസ് കസ്റ്റഡിയിലെടുത്തു. ഇയാളെ വിശദമായി ചോദ്യം ചെയ്യുമെന്ന് പൊലിസ് അറിയിച്ചു. കേസുമായി ബന്ധപ്പെട്ട് 14കാരന്റെ കുടുംബത്തിന്റെ മൊഴി ഇന്ന് രേഖപ്പെടുത്തും.
അതേസമയം, കേസ് കൈകാര്യം ചെയ്യുന്നതില്‍ പൊലിസിന് ഗുരതര വീഴ്ചപ്പറ്റിയതായി റിപ്പോര്‍ട്ട്. കുണ്ടറയില്‍ 2010ല്‍ 14 വയസുകാരന്‍ ആത്മഹത്യ ചെയ്ത സംഭവത്തില്‍ പൊലിസിന് ഗുരുതര വീഴ്ചപ്പറ്റിയെന്നാണ് റിപ്പോര്‍ട്ട്. 14കാരന്റെ മരണത്തില്‍ ദുരൂഹതയുണ്ടെന്ന് ആരോപിച്ച് 2010ല്‍ കുട്ടിയുടെ അമ്മയും സഹോദരിയും പരാതി നല്‍കിയിരുന്നു. എന്നാല്‍ പരാതിക്കാരുടെ മൊഴിയെടുക്കാനോ കുട്ടിയുടെ ആന്തരികാവയവങ്ങള്‍ വിദഗ്ധ പരിശോധനക്ക് അയക്കാനോ പൊലിസ് തയാറായില്ല. കുണ്ടറ ബലാത്സംഗക്കേസുമായി ബന്ധപ്പെട്ട് സസ്‌പെന്‍ഷനിലായ സിഐ ഷാബുവാണ് അന്ന് കേസ് അന്വേഷിച്ചിരുന്നത്.
കുണ്ടറയില്‍ പേരക്കുട്ടിയായ 10 വയസുകാരിയെ ബലാത്സംഗം ചെയ്ത കേസില്‍ പ്രതിയായ വിക്ടര്‍ ദാനിയേല്‍ തന്നെയാണ് 14കാരനെ കൊലപ്പെടുത്തിയെന്ന് ചൂണ്ടിക്കാട്ടി കുട്ടിയുടെ അമ്മയും സഹോദരിയുമാണ് ബുധനാഴ്ച പൊലിസില്‍ പരാതി നല്‍കിയത്. പ്രതിയുടെ അയല്‍വാസിയായിരുന്നു കൊല്ലപ്പെട്ട 14കാരന്‍. വിക്ടര്‍ ദാനിയേലും മകനും ചേര്‍ന്ന് കൊലപ്പെടുത്തിയെന്നാണ് പരാതി. ഈ പരാതിയില്‍ പുനഃരന്വേഷണത്തിന് ഉത്തരവിട്ടിരുന്നു. കൂടാതെ അടുത്ത ബന്ധുവായ 13കാരിയെ ബലാല്‍സംഗം ചെയ്‌തെന്ന മൊഴിയുടെ അടിസ്ഥാനത്തില്‍ വിക്ടറിനെതിരെ അന്വേഷണത്തിന്് ഉത്തരവിട്ടിട്ടുണ്ട്. രണ്ട് കേസുകളുടെയും അന്വേഷണ ചുമതല കൊല്ലം ഡിവൈഎസ്പിക്കാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."