HOME
DETAILS
MAL
സ്റ്റാറ്റിസ്റ്റിക്‌സ് ദിനം ഇന്ന്
backup
June 29 2016 | 04:06 AM
പാലക്കാട് : എക്കണോമിക്‌സ് & സ്റ്റാറ്റിസ്റ്റിക്‌സ് വകുപ്പ് ഇന്ന് സ്റ്റാറ്റിസ്റ്റിക്‌സ് ദിനം ആഘോഷിക്കും. ജില്ലയിലെ അഞ്ച് താലൂക്ക് സ്റ്റാറ്റിസ്റ്റിക്‌സ് ഓഫീസുകളിലും ജില്ലാ ആഫീസിലുമാണ് ആഘോഷ പരിപാടികള്‍ സംഘടിപ്പിക്കുന്നത് . ' കൃഷിയും കര്‍ഷകക്ഷേമവും ' എന്നതാണ് ഈ വര്‍ഷത്തെ വിഷയം. രാവിലെ 10 ന് അകമ്പാടം-ചിമ്പചാലം പാടശേഖര സമിതി സെക്രട്ടറി പ്രദീഷ് ജീവനക്കാരുമായി സംവദിക്കും. ലാന്റ് റെക്കോര്‍ഡ് വകുപ്പിലെ സ്റ്റാറ്റിസ്റ്റിക്‌സ് വിഭാഗം ഡെപ്യൂട്ടി ഡയറക്ടര്‍ സി.ആര്‍.വിശ്വനാഥന്‍ ' ഒഫീഷ്യല്‍ സ്റ്റാറ്റിസ്റ്റിക്‌സ്' എന്ന വിഷയത്തില്‍ സെമിനാര്‍ നയിക്കും. ജില്ലാ ആഫീസില്‍ നടക്കുന്ന പരിപാടിയില്‍ ജില്ലാ ആഫീസിലെ ജീവനക്കാരും സിവില്‍സ്റ്റേഷനിലുള്ള മറ്റ് ജീവനക്കാരും പങ്കെടുക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."