നജീബ് സര്‍ക്കാര്‍ പാര്‍ലമെന്റിനെ തെറ്റിദ്ധരിപ്പിച്ചെന്ന്
ക്വാലാലംപൂര്‍: പൊതുഫണ്ടിലെ ഇടപാടുകളെക്കുറിച്ച് മുന്‍ മലേഷ്യന്‍ പ്രധാനമന്ത്രി നജീബ് റസാഖിന്റെ നേതൃത്വത്തിലുള്ള സര്‍ക്കാര്‍ പാര്‍ലമെന്റിനെ കബളിപ്പിച്ചതായി ആരോപണം. അഴിമതി വിരുദ്ധ ഏജന്‍സി ഉദ്യോഗസ്ഥരെ ഭീഷണിപ്പെടുത്തിയും പുറത്താക്കിയും 1 മലേഷ്യന്‍ ഡവലപ്‌മെന്റ് ബെര്‍ഹാഡ് (1 എം.ഡി.ബി) സാമ്പത്തിക തിരിമറിയുമായി ബന്ധപ്പെട്ടുള്ള അന്വേഷണത്തെ അടിച്ചമര്‍ത്തിയതായും പരാതിയുണ്ട്.
പുതിയ മലേഷ്യന്‍ ധനകാര്യ മന്ത്രി ലിം ഗ്വാങ് എങ് ആണ് ആരോപണവുമായി രംഗത്തെത്തിയത്. 1 എം.ഡി.ബി അടക്കമുള്ള പൊതുസ്ഥാപനങ്ങളുടെ സാമ്പത്തിക ഇടപാടുകളെക്കുറിച്ച് മുന്‍ സര്‍ക്കാര്‍ പൊതുജനങ്ങളെ തെറ്റിദ്ധരിപ്പിച്ചെന്ന കാര്യം വ്യക്തമാണെന്നും ലിം ഗ്വാങ് പറഞ്ഞു. പുതിയ അഴിമതി വിരുദ്ധ ഏജന്‍സി തലവന്‍ ശുക്‌രി അബ്ദുല്‍ നേരത്തെ നജീബ് റസാഖിനെതിരേ വെളിപ്പെടുത്തലുകള്‍ നടത്തിയിരുന്നു. നജീബിനെതിരേ അന്വേഷണം നടത്തിയതിന്റെ പേരില്‍ തനിക്കു വധഭീഷണിയുണ്ടായിരുന്നതായി ശുക്‌രി വെളിപ്പെടുത്തി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."