സിറിയയില്‍ സഖ്യസേന വ്യോമാക്രമണം: 33 അഭയാര്‍ഥികള്‍ കൊല്ലപ്പെട്ടു
ഡമസ്‌കസ്: സിറിയയില്‍ സഖ്യസേന നടത്തിയ വ്യോമാക്രമണത്തില്‍ 33 അഭയാര്‍ഥികള്‍ കൊല്ലപ്പെട്ടു. ഐ.എസ് ആസ്ഥാനമെന്ന് പറയപ്പെടുന്ന റാഖയിലെ അഭയാര്‍ഥി ക്യാംപ് പ്രവര്‍ത്തിക്കുന്ന സ്‌കൂളിന് സമീപമാണ് ആക്രമണമുണ്ടായത്.
ഐ.എസ് കേന്ദ്രത്തിന് നേരെയാണ് ആക്രമണം നടത്തിയതെന്നാണ് സഖ്യസേനയുടെ വിശദീകരണം. സിറിയ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന യു.കെയിലെ മനുഷ്യവകാശ സംഘടനയാണ് ഇക്കാര്യം പുറത്തു വിട്ടത്.
സംഭവത്തെ കുറിച്ച് അന്വേഷിക്കുമെന്ന് പെന്റഗണ്‍ വക്താവ് പറഞ്ഞു. അതേ സമയം മരണസംഖ്യ ഇനിയും ഉയര്‍ന്നേക്കാമെന്നും റിപ്പോര്‍ട്ടുണ്ട്.
2014 മുതല്‍ സഖ്യസേന നടത്തിയ ആക്രമണങ്ങളില്‍ 220 സിവിലിയന്‍മാര്‍ കൊല്ലപ്പെട്ടതായി ഈ മാസം പെന്റഗണ്‍ പുറത്തു വിട്ട റിപ്പോര്‍ട്ടില്‍ പറഞ്ഞിരുന്നു. എന്നാല്‍ ഇതിലും എത്രയോ കൂടുതലാണ് ശരിയായ കണക്കെന്നാണ് വിലയിരുത്തല്‍.
2011 മുതല്‍ സിറയയില്‍ നടക്കുന്ന സംഘര്‍ഷങ്ങളില്‍ സ്ത്രീകളും കുട്ടികളുമടക്കം ലക്ഷക്കണക്കിനാളുകളാണ് കൊല്ലപ്പെട്ടത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."