കാലവര്‍ഷം എത്തുംമുന്‍പെ കേരളം പനിപ്പേടിയില്‍
തിരുവനന്തപുരം: കാലവര്‍ഷമെത്തും മുന്‍പേതന്നെ കേരളം പനിപ്പേടിയില്‍. നിപാ വൈറസ് പിടിമുറുക്കും മുന്‍പേ ഡെങ്കി വൈറസും എച്ച് 1 എന്‍1 വൈറസും സംസ്ഥാനത്ത് ഭീതി പരത്തിയിരുന്നു. കഴിഞ്ഞ അഞ്ചു മാസത്തിനിടയില്‍ വിവിധ തരം പനി ബാധിച്ച് ഒന്‍പതു ലക്ഷത്തിലധികം പേരാണ് ചികിത്സ തേടിയത്. 72 പേര്‍ മരിച്ചു. സര്‍ക്കാര്‍ ആശുപത്രികളിലെ മാത്രം കണക്കാണിത്. 8,55,892 പേര്‍ക്കാണ് ഇക്കാലയളവില്‍ വൈറല്‍ പനി ബാധിച്ചത്. ഇവരില്‍ 18 പേര്‍ മരിച്ചു.
553 പേര്‍ക്കാണ് ഡെങ്കിപ്പനി സ്ഥിരീകരിച്ചത്. രോഗലക്ഷണങ്ങളോടെ ചികിത്സ തേടിയവരുടെ എണ്ണം 2,221 ആണ്. ഇവരില്‍ 11 പേര്‍ മരിച്ചു. 183പേര്‍ക്ക് എലിപ്പനി പിടിപെട്ടു.
ഇതില്‍ 22 പേര്‍ക്ക് ജീവന്‍ നഷ്ടമായി. 401 പേര്‍ രോഗ ലക്ഷണങ്ങളോടെ ചികിത്സ തേടി. 868 പേര്‍ക്കാണ് മഞ്ഞപ്പിത്ത രോഗങ്ങള്‍ പിടിപെട്ടത്. ഇതില്‍ ഏഴ് പേര്‍ മരിച്ചു. രണ്ടായിരത്തിലധികം പേര്‍ രോഗ ലക്ഷണങ്ങളോടെ ചികിത്സ തേടി. 1,69,699 പേര്‍ വയറിളക്ക രോഗങ്ങള്‍ക്ക് ചികിത്സ തേടി. നാലുപേര്‍ മരിച്ചു.
ചൂടുകാലത്ത് ഭീതി പടര്‍ത്തിയ ചിക്കന്‍പോക്‌സ് പിടിപെട്ടത് 15,293പേര്‍ക്ക്. 10 പേരാണ് ചിക്കന്‍ പോക്‌സ് ബാധിച്ച് മരിച്ചത്. ആറുപേര്‍ക്ക് കോളറയും 11 പേര്‍ക്ക് എച്ച്1 എന്‍1ഉം കണ്ടെത്തി. ഈ മാസം അവസാനത്തോടെ കാലവര്‍ഷമെത്തും. തുടര്‍ന്ന് പനി ബാധിതരുടെ എണ്ണം ക്രമാതീതമായി വര്‍ധിക്കാന്‍ സാധ്യതയുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."