മഹാകവി പി. ഫൗണ്ടേഷന്‍ പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു
പാലക്കാട്: തിരുവനന്തപുരം ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന മഹാകവി പി ഫൗണ്ടേഷന്റെ 2016ലെ വിവിധ സാഹിത്യ പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു. സമഗ്ര സംഭാവനയ്ക്കുള്ള കളിയച്ഛന്‍ പുരസ്‌കാരം എം.ടി വാസുദേവന്‍ നായര്‍ക്ക് ലഭിച്ചു. 25,000 രൂപ, പ്രശസ്തിപത്രം, കാനായി കുഞ്ഞിരാമന്‍ രൂപകല്‍പ്പന ചെയ്ത ശില്‍പം എന്നിവയടങ്ങുന്നതാണു പുരസ്‌കാരം. മികച്ച നോവലിനുള്ള സമസ്തകേരളം പുരസ്‌കാരത്തിനു സുഭാഷ്ചന്ദ്രന്റെ മനുഷ്യന് ഒരാമുഖം അര്‍ഹമായി.മികച്ച വിവര്‍ത്തനകൃതിക്കുള്ള തേജസ്വിനി പുരസ്‌കാരം ചന്ദ്രശേഖര കമ്പാറിന്റെ ശിഖരസൂര്യന്റെ പരിഭാഷയ്ക്ക് സുധാകരന്‍ രാമനുണ്ണി അര്‍ഹനായി.
കഥയ്ക്കുള്ള നിള പുരസ്‌കാരം നിന്നില്‍ ചായുന്നനേരത്ത് എന്ന കൃതിക്ക് കെ. രേഖ അര്‍ഹയായി. കവിതാ സമാഹാരത്തിനുള്ള താമരത്തോണി പുരസ്‌കാരം സന്ധ്യയുടെ പേരില്ലാവണ്ടികള്‍ എന്ന കൃതിക്കു ലഭിച്ചു. വൈജ്ഞാനികഗ്രന്ഥത്തിനുള്ള പുരസ്‌കാരം യക്ഷഗാനം രചിച്ച എസ്. കൃഷ്ണകുമാറിനാണ്. എം.ടിയുടെ പിറന്നാള്‍ദിനമായ ഓഗസ്റ്റ് അഞ്ചിന് കോഴിക്കോട്ട് സംഘടിപ്പിക്കുന്ന മഹാകവി പി സാഹിത്യസദസില്‍ അവാര്‍ഡുകള്‍ വിതരണം ചെയ്യും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."