ബി.ജെ.പിയെയും തൃണമൂലിനെയും പരാജയപ്പെടുത്തുക ലക്ഷ്യം: യെച്ചൂരി
ന്യൂഡല്‍ഹി: കേന്ദ്രത്തില്‍ ബി.ജെ.പിയെയും ബംഗാളില്‍ മമതാ ബാനര്‍ജിയുടെ നേതൃത്വത്തിലുള്ള തൃണമൂല്‍ കോണ്‍ഗ്രസിനെയും അധികാരത്തില്‍ നിന്നു താഴെയിറക്കുകയാണ് ലക്ഷ്യമെന്ന് സി.പി.എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. അക്രമത്തിലൂടെ അധികാരം പിടിച്ചെടുക്കാനുള്ള ശ്രമങ്ങളാണ് ബംഗാളില്‍ നടക്കുന്നത്. ത്രിപുരയിലും സി.പി.എം പ്രവര്‍ത്തകര്‍ക്കുനേരെ വ്യാപകമായി അക്രമങ്ങള്‍ നടക്കുന്നു.
രണ്ടു പാര്‍ട്ടി പ്രവര്‍ത്തകര്‍ കൊല്ലപ്പെട്ടു. അന്‍പതിലധികം സി.പി.എം ഓഫിസുകള്‍ തകര്‍ത്തു. അഞ്ഞൂറോളം പാര്‍ട്ടി പ്രവര്‍ത്തകര്‍ അക്രമം ഭയന്ന് പാര്‍ട്ടി ഓഫിസുകളിലും ക്യാംപുകളിലുമാണ് കഴിയുന്നത്. ബംഗാളില്‍ ജനാധിപത്യ സംവിധാനങ്ങളെല്ലാം തന്നെ അട്ടിമറിക്കപ്പെട്ടു. അക്രമസംഭവങ്ങള്‍ക്ക് മുഖ്യമന്ത്രി കുടപിടിക്കുകയാണെന്നും യെച്ചൂരി കുറ്റപ്പെടുത്തി.
എച്ച്.ഡി കുമാരസ്വാമിയുടെ സത്യപ്രതിജ്ഞക്ക് താനും കേരള മുഖ്യമന്ത്രി പിണറായി വിജയനും പങ്കെടുക്കുമെന്നും അദ്ദേഹം പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."