വളര്‍ത്തു മൃഗങ്ങളില്‍ ശ്വാസകോശ രോഗലക്ഷണങ്ങള്‍ കണ്ടാല്‍ അറിയിക്കണം
തിരുവനന്തപുരം: നിപാ വൈറസ് പനി വളര്‍ത്തുമൃഗങ്ങളില്‍ നിന്ന് മനുഷ്യരിലേക്ക് വ്യാപിക്കുന്ന സാഹചര്യം നിലവിലില്ലെന്ന് മൃഗസംരക്ഷണവകുപ്പ് ഡയറക്ടര്‍. ദേശാടനക്കിളികള്‍ വഴി രോഗം പടരാനുള്ള സാധ്യത തള്ളിക്കളയുന്നില്ല,വളര്‍ത്തു മൃഗങ്ങളില്‍ രോഗബാധ ഇതുവരെ കണ്ടെത്തിയിട്ടില്ലെന്നും മൃഗസംരക്ഷണ വകുപ്പ് അധികൃതര്‍ പ്രതികരിച്ചു. മൃഗങ്ങളില്‍ ശ്വാസകോശ സംബന്ധമായ രോഗലക്ഷണങ്ങള്‍, വിഭ്രാന്തി തുടങ്ങിയവ ശ്രദ്ധയില്‍പ്പെട്ടാല്‍ മൃഗാശുപത്രിയുമായി ബന്ധപ്പെടണം. വളര്‍ത്തു മൃഗങ്ങളില്‍രോഗബാധയുള്ളതായി ഇതുവരെ റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്ന് മന്ത്രി കെ.രാജു അറിയിച്ചു.
ജില്ലാ മൃഗസംരക്ഷണ ഓഫിസറുടെ നേതൃത്വത്തിലുള്ള സംഘം കോഴിക്കോട്ടെ പനിബാധിത പ്രദേശത്ത് ക്യാംപ് ചെയ്യുന്നുണ്ട്. വെറ്ററിനറി സര്‍വകലാശാലയില്‍ നിന്നുള്ള വിദഗ്ധരോടും ഇതേക്കുറിച്ച് പഠിക്കാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. സംസ്ഥാന, ജില്ലാ തലങ്ങളില്‍ രോഗവ്യാപനം തടയാന്‍ നിരീക്ഷണസമിതികള്‍ രൂപവത്കരിച്ചിട്ടുണ്ട്. 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന ഹെല്‍പ്പ് ലൈനും സജ്ജമാക്കിയിട്ടുണ്ട്. രോഗലക്ഷണങ്ങള്‍ സംശയിക്കപ്പെടുന്ന മൃഗങ്ങളുടെ സാമ്പിളുകള്‍ ശേഖരിച്ച് പ്രാഥമികപരിശോധന സംസ്ഥാനത്ത് നടത്തും. ആവശ്യമെങ്കില്‍ രോഗസ്ഥിരീകരണത്തിനായി ഭോപ്പാലിലെ ലാബിലേക്ക് അയ്ക്കുമെന്നും മന്ത്രി അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."