മാത്തൂരില്‍ തൂങ്ങി മരിച്ചവര്‍ക്ക് നാടിന്റെ യാത്രാമൊഴി
കോട്ടായി : കഴിഞ്ഞദിവസം മാത്തൂരില്‍ മരിച്ച ഒരു കുടുംബത്തിലെ അംഗങ്ങളായ നാലുപേര്‍ക്ക് നാട് കണ്ണീരോടെ വിടചൊല്ലി. കുടുംബാംഗങ്ങളെ പരിഗണിക്കാതെയുള്ള മകന്റെ പ്രണയമാണ് മാത്തൂരിലെ ഒരു കുടുംബത്തിലെ നാലു പേരുടെയും തൂങ്ങിമരണത്തിന് കാരണമായതെന്നാണ് സൂചന. മരിച്ച നാലുപേരുടെയും സംസ്‌കാരത്തിനുള്ള പണവും മരിച്ച ബാലകൃഷ്ണന്‍ തന്നെ സൂക്ഷിച്ചിരുന്നു. മരിച്ചവരുടെ പോസ്റ്റുമാര്‍ട്ടം ഇന്നലെ ഉച്ചയ്ക്ക് ഒരു മണിയോടെ ബന്ധുക്കള്‍ക്ക് വിട്ടുകൊടുത്തു.
തുടര്‍ന്ന് നൂറുകണക്കിന് ആളുകളുടെ അകമ്പടിയോടെ തറവാട് വീട്ടിലെത്തിച്ച് വൈകീട്ടോടെ സംസ്‌കാരം നടത്തി. മാത്തൂര്‍ നെല്ലിയാംപറമ്പ് വീട്ടില്‍ ബാലകൃഷ്ണന്‍ (60), ഭാര്യ രാധാമണി (53), ഇരട്ട പെണ്‍മക്കളായ ദര്‍ശന ദൃശ്യ (20) എന്നിവരാണ് ഞായറാഴ്ച രാത്രി തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. കുടുംബ പ്രശ്‌നങ്ങളാണ് മരണകാരണമെന്നാണ് പൊലിസിന്റെ പ്രാഥമിക നിഗമനം. ബാലകൃഷ്ണന്റെ മകനായ ദ്വിഗാജ് ഞായറാഴ്ച രാത്രി വീട്ടിലെത്തിയപ്പോഴാണ് മാതാപിതാക്കളെയും സഹോദരിമാരെയും തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."