ഇന്ത്യന്‍ ഹജ്ജ് സര്‍വിസിന് നാലു വിമാനക്കമ്പനികള്‍
മക്ക: ഈ വര്‍ഷത്തെ ഹജ്ജിനുള്ള ഇന്ത്യന്‍ ഹാജിമാരുടെ യാത്ര സംബന്ധിച്ച് ഏകദേശ രൂപരേഖ തയാറായതായി ജിദ്ദയിലെ ഡെപ്യൂട്ടി കോണ്‍സല്‍ ജനറലും ഇന്ത്യന്‍ ഹജ്ജ് കോണ്‍സലുമായ മുഹമ്മദ് ഷാഹിദ് ആലം വ്യക്തമാക്കി. പ്രാദേശികപത്രത്തിനു നല്‍കിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.
ഇന്ത്യയുടെ വിവിധ ഭാഗങ്ങളില്‍നിന്ന് ഈ വര്‍ഷം 1,36,020 പേരാണ് ഹജ്ജിനെത്തുന്നത്. ഇതില്‍ 1,00,020 പേര്‍ ഹജ്ജ് കമ്മിറ്റി മുഖേന സര്‍ക്കാര്‍ ക്വാട്ടയിലും 36,000 പേര്‍ സ്വകാര്യ ഹജ്ജ് ഗ്രൂപ്പ് മുഖേനയുമാണ് എത്തുക. വിവിധ സംസ്ഥാനങ്ങളിലെ 21 എംബാര്‍ക്കേഷന്‍ പോയിന്റുകളില്‍നിന്നാണ് ഹാജിമാര്‍ യാത്രതിരിക്കുക. സുഖമമായ യാത്രയ്ക്കായി ഈ വര്‍ഷം നാലു വിമാനക്കമ്പനികളാണ് സര്‍വിസ് നടത്തുക.
എയര്‍ ഇന്ത്യ 11 എംബാര്‍ക്കേഷന്‍ പോയിന്റുകളില്‍നിന്നും സഊദി എയര്‍ലൈന്‍സും നാസ് എയര്‍ലൈന്‍സും എട്ടു പോയിന്റുകളില്‍നിന്നും ഹാജിമാരെ മക്കയിലെത്തിക്കും. ഇന്ത്യയിലെ ലോ ബജറ്റ് എയര്‍ലൈന്‍സായ, ആഭ്യന്തര സര്‍വിസ് രംഗത്തു പേരുകേട്ട സ്‌പൈസ് ജെറ്റാണ് പുതുതായി സര്‍വിസിനുള്ള കമ്പനി. സ്‌പൈസ് ജെറ്റ് രണ്ടു കേന്ദ്രങ്ങളില്‍നിന്നു സര്‍വിസ് നടത്തും.
വിമാന സര്‍വിസുകളുടെ ഷെഡ്യൂളും മറ്റും ജനറല്‍ അതോറിറ്റി ഓഫ് സിവില്‍ ഏവിയേഷന്‍, ഇന്ത്യന്‍ എയര്‍പോര്‍ട്ട് അതോറിറ്റി എന്നിവയ്ക്കു സമര്‍പ്പിച്ചിട്ടുണ്ട്. ജിദ്ദയിലും മദീന അന്താരാഷ്ട്ര വിമാനത്താവളത്തിലുമായിരിക്കും തീര്‍ഥാടകര്‍ ഇറങ്ങുക. ജിദ്ദയില്‍ ഇറങ്ങിയവര്‍ മദീന വിമാനത്താവളം വഴിയും മദീനവഴി വന്നവര്‍ ജിദ്ദ വിമാനത്താവളം വഴിയും തിരിച്ചു യാത്രയാകും.
അതേസമയം, മദീന താമസകേന്ദ്രങ്ങളില്‍ ഹാജിമാര്‍ക്കു ഭക്ഷണ വിതരണമുണ്ടാകില്ല. വിമാനയാത്രയ്ക്കായി കഴിഞ്ഞവര്‍ഷം പരീക്ഷിച്ച ഏക മോഡല്‍ ബാഗേജ് സംവിധാനവും ഒഴിവാക്കിയിട്ടുണ്ട്.
ഏക രൂപമായതിനാല്‍ ഹാജിമാര്‍ക്കു ബാഗേജുകള്‍ ലഭിക്കാന്‍ പ്രയാസം വന്നതിനാലാണിത്. ഒരോരുത്തര്‍ക്കും 45 കിലോ ബാഗേജും 10 കിലോ ഹാന്‍ഡ് ബാഗേജും അനുവദിക്കും. എന്നാല്‍, ബാഗേജ് 23 കിലോയില്‍ അധികമാകാത്ത രണ്ടു പെട്ടികളിലായിരിക്കണം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."