സര്‍ക്കാര്‍ കേരളത്തെ സമുദായവല്‍ക്കരിക്കാന്‍ ശ്രമിക്കുന്നു: എന്‍.കെ പ്രേമചന്ദ്രന്‍
ചെങ്ങന്നൂര്‍: ഉപതെരഞ്ഞെടുപ്പ് ആസന്നമായ സാഹചര്യത്തില്‍ സംസ്ഥാന സര്‍ക്കാര്‍ മത, സാമുദായിക സംഘടനകളുടെ യോഗം വിളിച്ചുചേര്‍ത്ത് ജനാധിപത്യ കേരളത്തെ സമുദായവല്‍ക്കരിക്കാന്‍ ശ്രമിക്കുന്നതായി എന്‍.കെ പ്രേമചന്ദ്രന്‍ എം.പി.
ഉപതെരഞ്ഞെടുപ്പ് നടക്കാനിരിക്കെ മതാടിസ്ഥാനത്തില്‍ സര്‍ക്കാര്‍ വിളിച്ചുചേര്‍ത്ത യോഗം തെരഞ്ഞെടുപ്പ് ചട്ടങ്ങളുടെ നഗ്‌നമായ ലംഘനമാണ്. ഇതിനെതിരേ തെരഞ്ഞെടുപ്പ് കമ്മിഷന് യു.ഡി.എഫ് പരാതി നല്‍കും. കോഴിക്കോട്ട് മുസ്‌ലിം സംഘടനകളുടെയും കൊച്ചിയില്‍ ക്രൈസ്തവ സംഘടനകളുടെയും തിരുവനന്തപുരത്ത് ഹിന്ദു സംഘടനകളുടെയും യോഗം വിളിച്ചത് മതാടിസ്ഥാനത്തില്‍ കേരളത്തെ ഭിന്നിപ്പിക്കുന്നതിന് തുല്യമാണ്. സര്‍ക്കാര്‍ എന്തുകൊണ്ട് ഒരുസ്ഥലത്ത് എല്ലാ മതവിഭാഗങ്ങളെയും പങ്കെടുപ്പിച്ച് യോഗം വിളിച്ചില്ല. വ്യക്തമായ അജന്‍ഡയില്ലാതെ യോഗംവിളിച്ചത് എന്തിനെന്ന് മുഖ്യമന്ത്രി വിശദീകരിക്കണം. ജനാധിപത്യ കേരളത്തില്‍ മതധ്രുവീകരണത്തിനുള്ള ശ്രമമാണ് സര്‍ക്കാര്‍ നടത്തുന്നത്.
ഇത് ഗുരുതരമായ ഭരണഘടനാ ലംഘനമാണ്. മതേതര രാഷ്ട്രീയത്തിനുപകരം മതാധിഷ്ഠിത രാഷ്ട്രീയത്തെ പിന്തുണക്കുന്ന സമീപനമാണ് സര്‍ക്കാര്‍ സ്വീകരിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."