HOME
DETAILS
MAL
വിജിലന്‍സ് ഡയറക്ടര്‍ക്കെതിരായ ഹരജി; റിപ്പോര്‍ട്ട് നല്‍കണമെന്ന് കോടതി
backup
March 23 2017 | 19:03 PM
കൊച്ചി: വിജിലന്‍സ് ഡയറക്ടര്‍ ജേക്കബ് തോമസിനെതിരേ ധനകാര്യ വകുപ്പ് അഡി. ചീഫ് സെക്രട്ടറി നല്കിയ റിപ്പോര്‍ട്ടില്‍ എന്തു നടപടിയെടുക്കാനാവുമെന്നു വ്യക്തമാക്കി ചീഫ് സെക്രട്ടറിയും ആഭ്യന്തര വകുപ്പ് സെക്രട്ടറിയും 10 ദിവസത്തിനുള്ളില്‍ റിപ്പോര്‍ട്ട് നല്കാന് ഹൈക്കോടതി നിര്‍ദേശിച്ചു.
ജേക്കബ് തോമസ് തുറമുഖ വകുപ്പ് ഡയറക്ടറായിരുന്ന സമയത്തെ ക്രമക്കേടുകള്‍ സി.ബി.ഐ അന്വേഷിക്കണമെന്നാവശ്യപ്പെട്ടു കണ്ണൂര്‍ സ്വദേശി സത്യന് നരവൂര്‍ നല്കിയ ഹരജിയിലാണു സിംഗിള്‍ബെഞ്ചിന്റെ നിര്‍ദേശം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."