കല്‍ബുര്‍ഗി റാഗിങ് കേസ്: കുറ്റപത്രം നല്‍കുന്നത് വൈകും
എടപ്പാള്‍: കല്‍ബുര്‍ഗി റാഗിങ് കേസ് സംബന്ധിച്ച് നിഗമനങ്ങളിലെത്താനായിട്ടില്ലെന്നും കേസില്‍ മുന്‍വിധികളില്ലെന്നും കേസന്വേഷിക്കുന്ന കര്‍ണാടക പോലിസ് സംഘം എടപ്പാളില്‍ പറഞ്ഞു.റാഗിങിന് ഇരയായി കോഴിക്കോട് മെഡിക്കല്‍ കോളജില്‍ ചികിത്സയിലുള്ള അശ്വതിയെ ആദ്യം ചികിത്സിച്ച എടപ്പാള്‍ ഹോസ്പിറ്റലിലെത്തിയ സംഘം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു. കേസിന്റെ അന്വേഷണം മുന്നോട്ട് പോകുകയാണെന്നും കുറ്റപത്രം സമര്‍പ്പിക്കുന്നതിന് സമയമെടുക്കുമെന്നും സംഘം കൂട്ടിച്ചേര്‍ത്തു. വിവരങ്ങള്‍ ശേഖരിക്കുന്നതിന് ഭാഷ തടസമാകുന്നതാണ് അന്വേഷണം നീളുന്നതിന് കാരണം. അന്വേഷണത്തിന്റെ പ്രാഥമിക റിപ്പോര്‍ട്ട് കര്‍ണാടക മുഖ്യമന്ത്രിക്ക് സമര്‍പ്പിച്ചതായും സംഘം സൂചിപ്പിച്ചു. ഒളിവില്‍ കഴിയുന്ന കേസിലെ പ്രതികളിലൊരാളായ ശില്‍പാ ജോസിനെ പിടികൂടുന്നതിനായി കോട്ടയത്തും സമീപ പ്രദേശങ്ങളിലും അന്വേഷണം നടത്തുന്നതായും സംഘം കൂട്ടിച്ചേര്‍ത്തു. ശില്‍പ്പ ജോസ് കസ്റ്റഡിയിലാണെന്ന പ്രചാരണം അവര്‍ നിഷേധിച്ചു.
റാഗിങിന് ഇരയായി കല്‍ബുര്‍ഗിയില്‍ നിന്നും എടപ്പാളിലെത്തിയ അശ്വതിയെ ആദ്യം എടപ്പാള്‍ ഹോസ്പിറ്റലിലാണ് ചികിത്സിച്ചത്. തുടര്‍ന്ന് അഞ്ച് ദിവസത്തിന് ശേഷമാണ് ഇവിടെ നിന്നും തൃശൂരിലെ സ്വകാര്യ ആശുപത്രിയിലേക്ക് എന്‍ഡോസ്‌കോപ്പിക്കായി മാറ്റിയത്. ഗുരുതരമെന്ന് കണ്ടതിനെ തുടര്‍ന്നാണ് അവിടെ നിന്നും കോഴിക്കോട് മെഡിക്കല്‍ കോളജിലേക്ക് കൊണ്ടുപോയത്. ഉച്ചയോടെ എത്തിയ സംഘം അശ്വതിയെ എടപ്പാളില്‍ ചികിത്സിച്ച ഡോക്ടര്‍ മുഹമ്മദ് ജാവേദ്,ആശുപത്രി ജീവനക്കാര്‍, തൃശൂരിലെ സ്വകാര്യ ആശുപത്രിയില്‍ അശ്വതിയെ എന്‍ഡോസ്‌കോപ്പി ചെയ്ത ഡോക്ടര്‍ ശ്രീകുമാര്‍ എന്നിവരില്‍ നിന്നും മൊഴിയെടുത്തു.ഡിവൈ.എസ്.പി വി.ജാന്‍വി,സി.ഐ ശങ്കര്‍ ഗൗഡ പാട്ടീല്‍ എന്നിവരുടെ നേതൃത്വത്തിലുള്ള നാലംഗ സംഘമാണ് ഇന്നലെ എടപ്പാളിലെത്തിയത്. ഇന്ന് അന്വേഷണസംഘം കര്‍ണാടകയിലേക്ക് തിരിച്ചുപോകുമെന്നും ജാഹ്‌നവി വ്യക്തമാക്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."