HOME
DETAILS

കുണ്ടറയിലെ പതിനാലുകാരന്റെ ദുരൂഹമരണം; പീഡനക്കേസ് പ്രതി വിക്ടറിന്റെ മകന്‍ കസ്റ്റഡിയില്‍

  
backup
March 23 2017 | 19:03 PM

%e0%b4%95%e0%b5%81%e0%b4%a3%e0%b5%8d%e0%b4%9f%e0%b4%b1%e0%b4%af%e0%b4%bf%e0%b4%b2%e0%b5%86-%e0%b4%aa%e0%b4%a4%e0%b4%bf%e0%b4%a8%e0%b4%be%e0%b4%b2%e0%b5%81%e0%b4%95%e0%b4%be%e0%b4%b0%e0%b4%a8%e0%b5%8d

കൊല്ലം: കുണ്ടറയിലെ പതിനാലുകാരന്റെ ദുരൂഹമരണവുമായി ബന്ധപ്പെട്ട് പത്തുവയസുകാരിയെ പീഡിപ്പിച്ച കേസിലെ പ്രതി വിക്ടറിന്റെ മകനെ പൊലിസ് കസ്റ്റഡിയിലെടുത്തു. ഇയാളെ വിശദമായി ചോദ്യം ചെയ്തുവരികയാണ്.
കേസില്‍ പതിനാലുകാരന്റെ മാതാവിന്റെയും സഹോദരിയുടെയും മൊഴി ഇന്നലെ പൊലിസ് രേഖപ്പെടുത്തി. അതേസമയം, 2010ല്‍ നടന്ന സംഭവത്തിന്റെ അന്വേഷണത്തില്‍ പൊലിസിന് ഗുരുതര വീഴ്ച പറ്റിയെന്ന് റിപ്പോര്‍ട്ടുണ്ട്.
കുട്ടിയുടെ മരണത്തില്‍ ദുരൂഹതയുണ്ടെന്ന് ആരോപിച്ച് 2010ല്‍ കുട്ടിയുടെ മാതാവും സഹോദരിയും പൊലിസിന് പരാതി നല്‍കിയിരുന്നു.
എന്നാല്‍ പരാതിക്കാരുടെ മൊഴിയെടുക്കാനോ കുട്ടിയുടെ ആന്തരികാവയവങ്ങള്‍ വിദഗ്ധ പരിശോധനക്ക് അയക്കാനോ പൊലിസ് തയാറായില്ല.
കുണ്ടറ പീഡനക്കേസുമായി ബന്ധപ്പെട്ട് സസ്‌പെന്‍ഷനിലായ സി.ഐ ഷാബുവാണ് അന്ന് എസ്.ഐ ആയിരിക്കെ കേസ് അന്വേഷിച്ചത്.
പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ വിക്ടര്‍ ഡാനിയേല്‍ പിടിയിലായതോടെയാണ് കുണ്ടറ സ്വദേശിയായ 14കാരനെ ഇയാള്‍ കൊലപ്പെടുത്തിയെന്ന് ചൂണ്ടിക്കാട്ടി കുട്ടിയുടെ മാതാവും സഹോദരിയും ബുധനാഴ്ച വീണ്ടും പൊലിസില്‍ പരാതി നല്‍കിയത്.
പ്രതിയുടെ അയല്‍വാസിയായിരുന്നു കൊല്ലപ്പെട്ട 14കാരന്‍. വിക്ടര്‍ ഡാനിയേലും മകനും ചേര്‍ന്ന് കൊലപ്പെടുത്തിയെന്നാണ് പരാതി. വിക്ടറിന്റെ വീടിന് എതിര്‍വശത്തായിരുന്നു പരാതിക്കാരി താമസിച്ചിരുന്നത്. വിക്ടറിന്റെ താല്‍പ്പര്യങ്ങള്‍ എതിര്‍ത്തതാണ് കുട്ടിയെ കൊലപ്പെടുത്തിയതെന്നാണ് പരാതിയിലുള്ളത്.
ഈ പരാതിയില്‍ പൊലിസ് പുനരന്വേഷണത്തിന് ഉത്തരവിട്ടിരുന്നു. കൂടാതെ അടുത്ത ബന്ധുവായ 13കാരിയെ ബലാത്സംഗം ചെയ്‌തെന്ന മൊഴിയുടെ അടിസ്ഥാനത്തില്‍ വിക്ടറിനെതിരേയും അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്.
പീഡനത്തിന് വിക്ടറിന്റെ ഭാര്യയും ഒത്താശചെയ്‌തെന്നുള്ള തെളിവു ലഭിച്ചതിനാല്‍ ഇവരെയും പ്രതിയാക്കും. പൊലിസ് കാവലില്‍ കുണ്ടറയിലെ അഗതിമന്ദിരത്തിലാണ് ഇവര്‍ ഇപ്പോള്‍ കഴിയുന്നത്.
രണ്ട് കേസുകളുടെയും അന്വേഷണ ചുമതല റൂറല്‍ ഡിവൈ.എസ്.പിക്കാണ്. ചിട്ടി ഉള്‍പ്പെടെയുള്ള സാമ്പത്തിക ഇടപാടുകള്‍ നടത്തിയിരുന്ന വിക്ടര്‍ കുണ്ടറ പൊലിസ് സ്‌റ്റേഷനിലെ പൊലിസുകാര്‍ക്ക് പലിശക്കും മറ്റും പണം നല്‍കിയിരുന്നതായാണ് അറിയുന്നത്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

റേഷന്‍കാര്‍ഡ് മസ്റ്ററിങ് നവംബര്‍ 5വരെ നീട്ടി

Tech
  •  2 months ago
No Image

പ്രശ്‌ന പരിഹാരത്തിന് ഒരാഴ്ച സമയം തരും, ഇല്ലെങ്കില്‍ ഇടതു ബന്ധം അവസാനിപ്പിക്കും; അന്‍വറിനൊപ്പം ചേരുന്നത് പരിഗണിക്കുമെന്നും കാരാട്ട് റസാഖ്

Kerala
  •  2 months ago
No Image

വിവാഹത്തിന് നിര്‍ബന്ധിച്ചു; ഗര്‍ഭിണിയായ കാമുകിയെ കാമുകനും സുഹൃത്തുക്കളും ചേര്‍ന്ന് കൊന്നു കുഴിച്ചു മൂടി 

National
  •  2 months ago
No Image

ഗതാഗത നിയമ ലംഘനം: 62 ലക്ഷം കേസുകൾ, 526 കോടി പിഴ, ലഭിച്ചതോ 123 കോടി മാത്രം

Kerala
  •  2 months ago
No Image

തേങ്കുറുശ്ശി ദുരഭിമാനക്കൊല:  ശിക്ഷാ വിധി തിങ്കളാഴ്ചത്തേക്ക് മാറ്റി 

Kerala
  •  2 months ago
No Image

ആന എഴുന്നള്ളിപ്പ് ആചാരമല്ല, അഹന്ത: രൂക്ഷ വിമർശനവുമായി ഹൈക്കോടതി

Kerala
  •  2 months ago
No Image

രാജ്യമെങ്ങും സൈക്കിൾ ട്രാക്കും ഇ-ബസും വരും: കേരളത്തിലെ അഞ്ച് നഗരങ്ങളും പദ്ധതിയിൽ

Kerala
  •  2 months ago
No Image

തിരിച്ചടി കഴിഞ്ഞു; ഇറാനെതിരായ ആക്രമണം ഇതോടെ അവസാനിപ്പിച്ചെന്ന് ഇസ്‌റാഈല്‍

International
  •  2 months ago
No Image

പൂരം കലക്കൽ: പ്രശ്‌നപരിഹാരത്തിന് എ.ഡി.ജി.പി ഇടപെട്ടില്ലെന്ന പരാതി- പൊലിസ് മേധാവി അന്വേഷിക്കുകയാണെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയില്‍

Kerala
  •  2 months ago
No Image

സർക്കാർ ഫണ്ട് അനുവദിച്ചില്ല; വായ്പയ്ക്ക് ബസ് വാങ്ങാൻ കെ.എസ്.ആർ.ടി.സി

Kerala
  •  2 months ago