HOME
DETAILS
MAL
മദ്റസ അധ്യാപകന്റെ കൊലപാതകം; വാട്സ് ആപ്പ് ഗ്രൂപ്പുകള്‍ നിരീക്ഷണത്തില്‍
backup
March 23 2017 | 19:03 PM
കാസര്‍കോട്: പഴയ ചൂരിയില്‍ മദ്റസ അധ്യാപകന് മുഹമ്മദ് റിയാസ് മുസ്്ലിയാരുടെ കൊലപാതകത്തിന് ശേഷം വാട്സ് ആപ്പ്, ഫേസ് ബുക്ക് തുടങ്ങിയ നവ മാധ്യമങ്ങളിലൂടെ വര്‍ഗീയ വിദ്വേഷം വളര്‍ത്തുന്നതും സത്യ വിരുദ്ധവുമായ സന്ദേശങ്ങള്‍ അയക്കുന്നതും പൊലിസ് നിരീക്ഷിക്കുന്നുണ്ടെന്ന് കാസര്‍കോട് ജില്ലാ പൊലിസ് മേധാവി അറിയിച്ചു.
വ്യാജ സന്ദേശങ്ങള്‍ പ്രചരിപ്പിക്കുന്നവര്‍ക്കും ഗ്രൂപ്പ് അഡ്മിനുമെതിരേ മുന്നറിയിപ്പില്ലാതെ നിയമ നടപടി സ്വീകരിക്കും. ഇത്തരം സംഭവങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടാല്‍ ഉടനെ വിവരമറിയിക്കണമെന്നും പൊലിസ് മേധാവി അഭ്യര്‍ഥിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."