ആത്മശുദ്ധീകരണത്തിന്റെ അവസരം
ദൈവത്തിലേക്ക് തിരികെപോകാനുള്ള ശുഭ അവസരമാണിത്. അതോടൊപ്പം സമൂഹത്തില്‍ വിശപ്പ് അനുഭവിക്കുന്നവരുടെയും സഹനങ്ങളിലൂടെ കടന്നുപോകുന്നവരുടെയും ദുഃഖങ്ങളിലും നൊമ്പരങ്ങളിലും പങ്കുചേരാനുള്ള കാലഘട്ടം കൂടിയാണ് നോമ്പ്. ഇത് ആത്മശുദ്ധീകരണത്തിന്റെ അവസരമാണ്. അങ്ങനെ സൗഹാര്‍ദവും സാഹോദര്യവും സമൂഹത്തില്‍ ഊട്ടിയുറപ്പിക്കാനുള്ള കാലഘട്ടം. ഈ അവസരം ദൈവാനുഗ്രഹത്തിലാകട്ടെ. ഈ നോമ്പ് ദിനത്തില്‍ അനുഗ്രഹങ്ങളും ആശംസകളും സ്‌നേഹത്തോടെ നേരുന്നു.
സ്വാര്‍ഥതയും നിസംഗതയും നിറയുന്ന ആധുനിക സാഹചര്യങ്ങളില്‍ വര്‍ഷംതോറുമുള്ള നോമ്പാചരണം സമൂഹനിര്‍മിതിക്ക് അത്യാന്താപേക്ഷിതമാണ്. അപരനിലേക്ക് കടന്നുചെല്ലാത്ത വിശ്വാസസംഹിതകളും ആചാരങ്ങളും പൂര്‍ണമാകുന്നില്ല. എന്നോടൊപ്പം വസിക്കുന്ന എന്റെ സഹോദരങ്ങളെകൂടി പരിഗണിക്കുന്ന വിശ്വാസജീവിതമാണു പൂര്‍ണമായത്. ഈ നോമ്പാചരണം അതിനു നമ്മെ സഹായിക്കുന്നു. സമൂഹത്തില്‍ ശാന്തിയും സൗഹാര്‍ദവും സൃഷ്ടിക്കാനാവുക കൂട്ടായ്മയിലൂടെയാണ്. ഒരുമിച്ചുള്ള പ്രാര്‍ഥനയും നോമ്പുതുറയുടെ അവസരങ്ങളും ഈ കൂട്ടായ്മയും ഐക്യവും പരസ്പരമുള്ള പങ്കാളിത്തവും വര്‍ധിപ്പിക്കാന്‍ സഹായിക്കും. അതിനുള്ള അവസരം കൂടിയാകട്ടെ ഈ റമദാന്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."