സി.എം മഖാം ഉറൂസ് മുബാറക് ജൂലൈ ഒന്‍പതിന് തുടങ്ങും
നരിക്കുനി: സി.എം മഖാം ശരീഫിലെ 26ാം ഉറൂസ് മുബാറക് ജൂലൈ ഒന്‍പത് മുതല്‍ 13 വരെ മടവൂരില്‍ നടക്കുമെന്ന് സ്വാഗതസംഘം ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങളുടെ നേതൃത്വത്തില്‍ നടക്കുന്ന മഖാം സിയാറത്തോടെ ശവ്വാല്‍ നാലിന് രാവിലെ 10ന് തുടക്കമാകുന്ന ഉറൂസിന് സി.എം. കുഞ്ഞിമാഹിന്‍ മുസ്ലിയാര് കൊടി ഉയര്‍ത്തും. തുടര്‍ന്ന് നടക്കുന്ന ഓത്തിടല്‍ സദസ് ഹാഫിള് കെ.വി അബ്ദുറഹീം മൗലവി ഉദ്ഘാടനം ചെയ്യും.
10.30 ന് നടക്കുന്ന മൗലിദ് സദസിന് സയ്യിദ് ബാപ്പു തങ്ങള്‍ തീണ്ടക്കാട്, ചേലക്കാട് മുഹമ്മദ് മുസ്ലിയാര് തുടങ്ങിയവര്‍ നേതൃത്വം നല്‍കും. ജൂലൈ ഒന്‍പതിന് രാത്രി ഏഴിന് നടക്കുന്ന മതപ്രഭാഷണ വേദി സയ്യിദ് നാസര്‍ ഹയ്യ് ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്യും. അന്‍വര്‍ മുഹ്യിദ്ദീന് ഹുദവി ആലുവ പ്രഭാഷണം നടത്തും.
ജൂലൈ 10ന് രാവിലെ ഒന്‍പതിന്് നടക്കുന്ന അനുസ്മരണ സമ്മേളനം പാണക്കാട് സയ്യിദ് സ്വാദിഖലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്യും. ബഷീര്‍ ഫൈസി ദേശമംഗംലം പ്രഭാഷണം നടത്തും. രാത്രി നടക്കുന്ന മതപ്രഭാഷണ വേദി സയ്യിദ് അത്വാഉല്ല തങ്ങള്‍ മഞ്ചേശ്വരം ഉദ്ഘാടനം ചെയ്യും. മൗലവി ശൗക്കത്തലി വെള്ളമുണ്ട പ്രഭാഷണം നടത്തും. ജൂലൈ 11 ന് രാവിലെ 10ന്് വില്ല്യാപ്പള്ളി ഇബ്റാഹിം മുസ്ലിയാരുടെ നേതൃത്വത്തില്‍ നടക്കുന്ന ഹജ്ജ് പഠന ക്ലാസ് കോട്ടുമല ടി.എം ബാപ്പു മുസ്ലിയാര് ഉദ്ഘാടനം ചെയ്യും.
രാത്രി ഏഴിന് നടക്കുന്ന മജ്ലിസുന്നൂറിന് സയ്യിദ് മുഹമ്മദ്കോയ ജമലുല്ലൈലി നേതൃത്വം നല്‍കും. എട്ടിന് മതപ്രഭാഷണ വേദി എം.എ ഖാസിം മുസ്ലിയാര് ഉദ്ഘാടനം ചെയ്യും. ഓണംപിള്ളി മുഹമ്മദ് ഫൈസി പ്രഭാഷണം നടത്തും. 12 ന് വൈകിട്ട് മൂന്നിന് അശ്അരി സംഗമം നടക്കും. രാത്രി ഏഴിന് നടക്കുന്ന ദിക്റ് ദുആ സമ്മേളനം സമസ്ത പ്രസിഡന്റ് എ.പി മുഹമ്മദ് മുസ്ലിയാരുടെ അധ്യക്ഷതയില്‍ ജനറല്‍ സെക്രട്ടറി കെ. ആലിക്കുട്ടി മുസ്ലിയാര് ഉദ്ഘാടനം ചെയ്യും. സയ്യിദ് മുഹമ്മദ് ജിഫ്്രി മുത്തുക്കോയ തങ്ങള്‍, വാവാട് കുഞ്ഞിക്കോയ മുസ്ലിയാര് തുടങ്ങിയവര്‍ നേതൃത്വം നല്‍കും.
മഖാം കമ്മിറ്റി നിര്‍മിച്ചു നല്കുന്ന വീടുകളുടെ താക്കോല്‍ദാനവും ചടങ്ങില്‍ നടക്കും. ജൂലൈ 13 ന് രാവിലെ മുതല്‍ വൈകിട്ട് വരെ നടക്കുന്ന അന്നദാനത്തോടെ ഉറൂസ് മുബാറകിന് സമാപനമാകും.
വാര്‍ത്താസമ്മേളനത്തില്‍ കെ.പി മാമുഹാജി, മൂത്താട്ട് അബ്ദുറഹിമാന് മാസ്റ്റര്‍, കെ.എം മുഹമ്മദ് മാസ്റ്റര്‍, ടി.പി.സി മുഹമ്മദ്കോയ ഫൈസി, യു.വി മുഹമ്മദ് മൗലവി, വി.സി റിയാസ് ഖാന്, ഫൈസല്‍ ഫൈസി, ഹാരിസ് അശ്അരി തുടങ്ങിയവര്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."