നിപ വൈറസ്: അടിയന്തിര നടപടി സ്വീകരിക്കണമെന്ന്
കൊല്ലം: നിപ വൈറസ് ബാധിതരെ ശുശ്രൂഷിക്കുന്നതിനിടയില്‍ രോഗ ബാധിതയായി അന്തരിച്ച പേരാമ്പ്ര താലൂക്ക് ആശുപത്രിയിലെ നഴ്‌സ് ലിനിയ്ക്ക് വീരചരമം പ്രാപിക്കുന്ന പൗരന് നല്‍കുന്ന എല്ലാ പരിഗണനയും നല്‍കാന്‍ സര്‍ക്കാര്‍ തയാറാകണമെന്ന് മഹിളാ കോണ്‍ഗ്രസ് ജില്ലാ പ്രസിഡന്റ് ബിന്ദുജയന്‍ പറഞ്ഞു.
മരണത്തെ മുന്നില്‍കണ്ടിട്ടും പതറാതെ തന്റെ കൃത്യനിര്‍വഹണത്തില്‍ ഏര്‍പ്പെട്ട ധീരവനിതയായ ലിനയുടെ മരണം മൂലം അനാഥമാക്കപ്പെട്ട രണ്ട് പിഞ്ചുകുഞ്ഞുങ്ങളുടെ ഭാവി സര്‍ക്കാര്‍ ഏറ്റെടുക്കണമെന്ന് ആവശ്യപ്പെട്ട് മഹിളാ കോണ്‍ഗ്രസ് പ്രതിപക്ഷനേതാവിന് കത്തയച്ചിട്ടുണ്ടെന്നും അവര്‍ പറഞ്ഞു.
കൊല്ലം ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ കൊല്ലം ചിതറയില്‍ നടന്ന നേഴ്‌സ് ലിനയുടെ ഛായാചിത്രത്തിനുമുന്നില്‍ ദീപം തെളിച്ച് ആദരാഞ്ജലികള്‍ അര്‍പ്പിച്ചു സംസാരിക്കുകയായിരുന്നു അവര്‍.
ചടങ്ങില്‍ വൈസ് പ്രസിഡന്റ് തങ്കമണി, ചിതറ നിയോജകമണ്ഡലം പ്രസിഡന്റ് ജുമൈലത്ത്, മണ്ഡലം പ്രസിഡന്റ് സരോജിനി, മെംബര്‍ മഞ്ജു, മാജിത, ബീന സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."