ദ്രുതകര്‍മ സേനസുസജ്ജം
കൊല്ലം: നിപ്പാ വൈറസ് ഭീഷണി നേരിടാന്‍ ജില്ലയില്‍ ആരോഗ്യവകുപ്പ് വിപുല സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തി. ഇതിനായി രൂപീകരിച്ച ദ്രുതകര്‍മ സേനയുടെ മേല്‍നോട്ടത്തിലാകും പ്രവര്‍ത്തനം.
ആശുപത്രികളില്‍ ലഭ്യമായ വെന്റിലേറ്റര്‍ സൗകര്യം തിട്ടപ്പെടുത്തുക, അണുനശീകരണം ഉറപ്പാക്കുക എന്നിവയാണ് ആദ്യ നടപടി. തുടര്‍ന്ന് ചികിത്സാ മാര്‍ഗരേഖ കൈമാറും. തൊണ്ടയിലെ സ്രവം പരിശോധിക്കുന്നതിനുള്ള സ്വാബ് പ്രധാന സര്‍ക്കാര്‍ ആശുപത്രികളില്‍ ലഭ്യമാക്കും.
പഴവര്‍ഗങ്ങള്‍ കഴിക്കുന്നതിന് മുന്‍പ് സ്വീകരിക്കേണ്ട മുന്‍കരുതലുകള്‍ സംബന്ധിച്ച് ബോധവത്കരണത്തിനായി കൃഷി വകുപ്പിനെ ചുമതലപ്പെടുത്തി. മൃഗങ്ങള്‍, വവ്വാലുകള്‍ തുടങ്ങിയവയിലെ രോഗലക്ഷണങ്ങള്‍ നിരീക്ഷിക്കാന്‍ മൃഗസംരക്ഷണ വകുപ്പിന് നിര്‍ദേശവുമുണ്ട്. വനം വകുപ്പിനും ജാഗ്രതാ നിര്‍ദേശം നല്‍കി. സര്‍ക്കാര്‍ ആശുപത്രികള്‍ക്ക് പുറമേ പ്രധാനപ്പെട്ട സ്വകാര്യ ആശുപത്രികളിലും പനി ക്ലിനിക്കുകള്‍ ഉറപ്പാക്കുകയും ഐസോലേഷന്‍ വാര്‍ഡുകള്‍ സജ്ജീകരിക്കുകയും വേണം. വ്യക്തിസുരക്ഷാ ഉപകരണങ്ങള്‍ നല്‍കുന്നതിനൊപ്പം നഴ്‌സുമാര്‍ക്കും രോഗികളുടെ കൂട്ടിരുപ്പുകാര്‍ക്കും ബോധവല്‍ക്കരണം നടത്താനും തീരുമാനിച്ചു. ഐ.എം.എ മുഖേന സ്വകാര്യമേഖലയിലെ ഡോക്ടര്‍മാര്‍ക്കും ബോധവല്‍ക്കരണം നടത്തും. ജില്ലാ മെഡിക്കല്‍ ഓഫിസര്‍ അധ്യക്ഷനായ യോഗത്തില്‍ വകുപ്പിലെ മുതിര്‍ന്ന ഉദ്യോഗസ്ഥരും പാരിപ്പള്ളി മെഡിക്കല്‍ കോളജ്, മറ്റു സ്വകാര്യ മെഡിക്കല്‍ കോളജുകള്‍, വിവിധ സര്‍ക്കാര്‍ വകുപ്പുകള്‍ എന്നിവയുടെ പ്രതിനിധികളുമാണ് പങ്കെടുത്തത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."