HOME
DETAILS

കണ്ണൂര്‍, കരുണ മെഡി.കോളജ്: വിധിയില്‍ മാറ്റമില്ലെന്ന് സുപ്രിംകോടതി

  
backup
March 23 2017 | 19:03 PM

%e0%b4%95%e0%b4%a3%e0%b5%8d%e0%b4%a3%e0%b5%82%e0%b4%b0%e0%b5%8d%e2%80%8d-%e0%b4%95%e0%b4%b0%e0%b5%81%e0%b4%a3-%e0%b4%ae%e0%b5%86%e0%b4%a1%e0%b4%bf-%e0%b4%95%e0%b5%8b%e0%b4%b3%e0%b4%9c%e0%b5%8d

ന്യൂഡല്‍ഹി: കണ്ണൂര്‍, കരുണ മെഡിക്കല്‍ കോളജുകളിലെ മെഡിക്കല്‍ പ്രവേശനം റദ്ദാക്കിയ ഉത്തരവില്‍ മാറ്റമില്ലെന്ന് സുപ്രിംകോടതി. എല്ലാ വശവും പരിശോധിച്ച ശേഷമാണ് തീരുമാനമെടുത്തതെന്നും കോടതി വ്യക്തമാക്കി. കണ്ണൂര്‍ അഞ്ചരക്കണ്ടി മെഡിക്കല്‍ കോളജ് മാനേജ്‌മെന്റ് നല്‍കിയ ഹരജിയില്‍ ജസ്റ്റിസുമാരായ അമിതവ് റോയ്, അരുണ്‍ മിശ്ര എന്നിവരടങ്ങിയ രണ്ടംഗബെഞ്ചാണ് ഇക്കാര്യം അറിയിച്ചത്. ഇന്നലെ ഇതുസംബന്ധിച്ച കേസുകള്‍ സുപ്രിംകോടതിക്കു മുന്‍പാകെ ഉണ്ടായിരുന്നില്ലെങ്കിലും രാവിലെ കണ്ണൂര്‍ മെഡിക്കല്‍ കോളജിനു വേണ്ടി മുതിര്‍ന്ന അഭിഭാഷകന്‍ കപില്‍ സിബലും ഹാരിസ് ബീരാനുമാണ് കണ്ണൂരിന്റെ കാര്യം രണ്ടംഗ ബെഞ്ച് മുന്‍പാകെ സൂചിപ്പിച്ചത്. സംസ്ഥാന സര്‍ക്കാരുമായി കരാര്‍ ഒപ്പിടാത്ത പാലക്കാട് കരുണയിലെ 30ഉം കണ്ണൂര്‍ മെഡിക്കല്‍ കോളജിലെ 150ഉം വിദ്യാര്‍ഥികളുടെ പ്രവേശനം ഇതേ ബെഞ്ച് ബുധനാഴ്ച റദ്ദാക്കിയിരുന്നു. കോളജുകള്‍ വിദ്യാര്‍ഥികളുടെ പ്രവേശനവുമായി ബന്ധപ്പെട്ട നടപടി ക്രമങ്ങള്‍ പാലിച്ചില്ലെന്നും കോടതി മുന്‍പാകെ കോളജുകള്‍ ഹാജരാക്കിയ രേഖകള്‍ കൃത്രിമമായി ഉണ്ടാക്കിയതാണെന്നും ചൂണ്ടിക്കാട്ടിയായിരുന്നു നടപടി.

എന്നാല്‍, കണ്ണൂര്‍ മെഡിക്കല്‍ കോളജ് സമര്‍പ്പിച്ച രേഖകളില്‍ കൃത്രിമത്വം ഉണ്ടായിരുന്നില്ലെന്നും കരുണ സമര്‍പ്പിച്ച രേഖകളിലെ കൃത്രിമത്വം ബോധ്യമായതിനാല്‍ കോടതി അവര്‍ക്കൊപ്പം കണ്ണൂരിലെ പ്രവേശനം കൂടി റദ്ദാക്കുകയായിരുന്നുവെന്നും കപില്‍ സിബല്‍ ചൂണ്ടിക്കാട്ടി. തങ്ങള്‍ സമര്‍പ്പിച്ച രേഖകള്‍ വേണ്ടവിധം പരിശോധിക്കാതെയാണ് കോടതി വിധി പുറപ്പെടുവിച്ചതെന്നും അതിനാല്‍ രേഖകള്‍ ഒന്നുകൂടി പരിശോധിച്ച് വിധി മാറ്റണമെന്നും സിബല്‍ വാദിച്ചു. എന്നാല്‍, ഈയാവശ്യം തള്ളിയ രണ്ടംഗബെഞ്ച്, എല്ലാ വശങ്ങളും പരിശോധിച്ചാണ് വിധി പറഞ്ഞതെന്ന് മറുപടി നല്‍കി. കൃത്രിമമായി ഉണ്ടാക്കിയ രേഖകള്‍ ഇനിയും പരിശോധിക്കേണ്ടതുണ്ടോയെന്നു ബെഞ്ചിന്റെ തലവന്‍ ജസ്റ്റിസ് അരുണ്‍ മിശ്ര ചോദിച്ചു. കോടതിവിധിയില്‍ നിങ്ങള്‍ക്ക് എതിര്‍പ്പുണ്ടെങ്കില്‍ പുനഃപരിശോധനാ ഹരജി സമര്‍പ്പിക്കാമെന്നും രണ്ടംഗബെഞ്ച് കണ്ണൂര്‍ മെഡിക്കല്‍ കോളജ് മാനേജ്‌മെന്റിനെ അറിയിച്ചു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ശൈഖ് ഹസീനയുടെ ആഡംബര കൊട്ടാരം ഇനി 'വിപ്ലവ മ്യൂസിയം'

International
  •  a month ago
No Image

എഡിഎമ്മിന്റെ ആത്മഹത്യ: പി.പി ദിവ്യ കസ്റ്റഡിയില്‍

Kerala
  •  a month ago
No Image

ജാമ്യം നല്‍കിയാല്‍ തെറ്റായ സന്ദേശമാകും; ദിവ്യയുടെ നടപടി ആസൂത്രിതം; വിധിപ്പകര്‍പ്പ് പുറത്ത്

Kerala
  •  a month ago
No Image

ഫലസ്തീന് സഹായവുമായി വീണ്ടും ഇന്ത്യ; 30 ടണ്‍ മരുന്നുകള്‍ അയക്കുന്നു

National
  •  a month ago
No Image

'മൂവ് ഔട്ട്'; പൂരദിവസം ആംബുലന്‍സില്‍ യാത്ര ചെയ്‌തോ എന്ന ചോദ്യത്തോട് പ്രതികരിക്കാതെ സുരേഷ് ഗോപി

Kerala
  •  a month ago
No Image

ഇനി കൂടുതല്‍ ക്ലിയറാകും; വിഡിയോ കോളില്‍ പുതിയ അപ്‌ഡേഷനുമായി വാട്‌സ്ആപ്പ്

Tech
  •  a month ago
No Image

ഉമര്‍ ഫൈസിയുടെ പ്രസ്താവനയുമായി സമസ്തക്ക് ബന്ധമില്ല

organization
  •  a month ago
No Image

തിരിച്ചു പിടിക്കാന്‍...; 70 മണ്ഡലങ്ങള്‍, 300 പ്രവര്‍ത്തകര്‍; ഒരു മാസം നീണ്ടു നില്‍ക്കുന്ന 'ഡല്‍ഹി ന്യായ് യാത്ര'യുമായി കോണ്‍ഗ്രസ്

National
  •  a month ago
No Image

തുടര്‍നടപടി പൊലിസിന് സ്വീകരിക്കാം; ദിവ്യ ഉചിതമായ നിലപാട് സ്വീകരിക്കുമെന്നാണ് പ്രതീക്ഷ: ടി.പി രാമകൃഷ്ണന്‍

Kerala
  •  a month ago
No Image

നൂറുകടന്ന് ; ചെറുനാരങ്ങയും വെളുത്തുള്ളിയും ബീന്‍സും  ഇഞ്ചിയും

Kerala
  •  a month ago