അപകടങ്ങള്‍ പെരുകുമ്പോഴും നടപടി സ്വീകരിക്കാതെ അധികൃതര്‍
പുനലൂര്‍: മൂവാറ്റുപുഴ-പുനലൂര്‍ പാതയില്‍ വീണ്ടും അപകടങ്ങളും അപകട മരണങ്ങളും പെരുകുമ്പോഴും നടപടികളൊന്നും സ്വീകരിക്കാതെ അധികൃതര്‍.
കഴിഞ്ഞ ദിവസം പൂവണ്ണുംമൂട് ജങ്ഷനില്‍ ഗട്ടറില്‍ വീണ 22 കാരന്റെ മരണം നാടിനെയാകെ നടുക്കിയ സംഭവമായിരുന്നു. കാലങ്ങളായുള്ള ഗട്ടറും റോഡുവശത്ത് കാടൂമൂടിക്കിടക്കുന്ന ലോറികള്‍ വളവിലെ കാഴ്ച മറയ്ക്കുന്നതും തിരക്കേറിയ പാതയെ കുരുതിക്കളമാക്കികൊണ്ടിരിക്കുകയാണ്.
ആറു മാസത്തിനുള്ളില്‍ ഇവിടെ നടക്കുന്ന മൂന്നാമത്തെ മരണമാണിത്. വളവില്‍ എതിരേ വരുന്ന ലോറികള്‍ കാണാത്ത വിധം കാടുമൂടികിടക്കുയാണിവിടം. രണ്ടു ദിവസം മുന്‍പാണ് ഇവിടെ ബൈക്ക് യാത്രികരായ രണ്ടു പേര്‍ക്ക് വീണു ഒടിവു പറ്റിയത്.
വളവു തിരിഞ്ഞ് വാഹനങ്ങള്‍ അടുത്തെത്തുമ്പോഴാണ് പരസ്പരം കാണുന്നത്.
കാടുകള്‍ നീക്കംചെയ്തും കുഴികള്‍മൂടിയും അപകടം ഒഴിവാക്കണമെന്ന് നാട്ടുകാര്‍ പലപ്രാവശ്യം ആവശ്യപ്പെട്ടിരുന്നു.
എന്നാല്‍ ബന്ധപ്പെട്ടവര്‍ നടപടി സ്വീകരിക്കുന്നില്ല. ശബരിപാത കൂടിയായ റോഡില്‍ നിരവധി ഇതരസംസ്ഥാന അയ്യപ്പഭക്തരുടെ വാഹനങ്ങളും കടന്നുപോകുന്നുണ്ട്. അപകടങ്ങള്‍ തുടര്‍ക്കഥയായിട്ടും അപകട മുന്നറിയിപ്പ് ബോര്‍ഡുകള്‍ ഒന്നും ഇവിടെ സ്ഥാപിച്ചിട്ടില്ല.
നാളുകളായി നികത്താതെ കിടക്കുന്ന കുഴിയില്‍ നിത്യവും ഇരുചക്രവാഹനങ്ങള്‍ മറിഞ്ഞു വീഴാറുണ്ട്.
ഇക്കാര്യം പൊതുമരാമത്ത് വകുപ്പധികൃതരെ പലപ്രാവശ്യം അറിയിച്ചിട്ടുണ്ട്. റോഡിലെ കുഴികള്‍ ടാറിങ് മിശ്രിതംകൊണ്ട് മൂടണമെന്ന ആവശ്യവും കാടൂമൂടിയ വാഹനങ്ങള്‍ നീക്കംചെയണമെന്നതും നാളുകളായുള്ള ആവശ്യമാണ്.
നടപടി സ്വീകരിക്കാത്ത അധികൃതരുടെ അനാസ്ഥയാണ് അടിക്കടിയുള്ള വാഹനാപകടങ്ങള്‍ക്ക് കാരണമാകുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."