മാതാവിനെയും മകളെയും പട്ടിണിക്കിട്ടത് നാല് വര്‍ഷം
ഡല്‍ഹി: ഭര്‍തൃപിതാവ് നാല് വര്‍ഷത്തോളം പട്ടിണിക്കിട്ട യുവതിയെയും മകളെയും ഡല്‍ഹി പൊലിസ് രക്ഷപ്പെടുത്തി. കാലാവതി (42), ദീപ(20) എന്നിവരെ വടക്ക് പടിഞ്ഞാറന്‍ ഡല്‍ഹിയിലെ മഹാവിര്‍ പ്രദേശത്തെ വീട്ടില്‍ നിന്നാണ് രക്ഷപ്പെടുത്തിയത്.
ഇവരെ വര്‍ഷങ്ങളായി വീട്ടിനുള്ളില്‍ പൂട്ടിയിട്ടിരിക്കുകയാണെന്ന് അയല്‍വാസി വിവരമറിയിച്ചതിനെ തുടര്‍ന്ന് പൊലിസ് എത്തുകയായിരുന്നു. ഇവര്‍ വൃത്തിയില്ലാത്ത സാഹചര്യത്തിലാണ് കഴിഞ്ഞിരുന്നതെന്നും പോഷകാഹാരക്കുറവ് ബാധിച്ചിട്ടുണ്ടെന്നും പൊലിസ് വ്യക്തമാക്കി.
വീട്ടില്‍ എത്തിയപ്പോള്‍ ഇഷ്ടാനുസരണം ജീവിക്കാന്‍ അനുവദിക്കുന്നില്ലെന്ന് അവര്‍ പരാതിപ്പെട്ടതായി പൊലിസ് പറഞ്ഞു. ഇവരെ ഐ.എച്.ബി.എ.എസി( ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹ്യൂമന്‍ ബിഹേവ്യര്‍ അലൈയ്ഡ് സയന്‍സ്) ലേക്ക് മാറ്റിയിരിക്കുകയാണ്. ഇവര്‍ മാനസികമായി പ്രശ്നങ്ങള്‍ അനുഭവിക്കുന്നുണ്ടെന്നും ഭാരം 25 കിലോഗ്രാമിലധികം കുറഞ്ഞെന്നും ഐ.എച്.ബി.എ.എസ് അധികൃതര്‍ വ്യക്തമാക്കി. അതേസമയം ഭര്‍ത്താവ് 2013ല്‍ ഉണ്ടായ ബൈക്കപകടത്തില്‍ മരിച്ചതിന് ശേഷം ഭര്‍തൃപിതാവ് തങ്ങളെ പൂട്ടിയിടുകയായിരുന്നുവെന്നാണ് ഇവര്‍ പൊലിസിനോട് പറഞ്ഞത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."