ജനവിരുദ്ധ ബാങ്കിങ് പരിഷ്‌കാരങ്ങള്‍ക്കെതിരേ ജനകീയ കൂട്ടായ്മ
തിരുവനന്തപുരം: കേന്ദ്ര സര്‍ക്കാരിന്റെ പൊതുമേഖലാ ബാങ്കുകളെയും സഹകരണ മേഖലയേയും തകര്‍ക്കുന്ന ജനവിരുദ്ധ ബാങ്കിങ് പരിഷ്‌കാരങ്ങള്‍ക്കെതിരെ കേരളാ കോഓപ്പറേറ്റീവ് എംപ്ലോയീസ് യൂണിയന്റെയും ബാങ്ക് എംപ്ലോയീസ് ഫെഡറേഷന്‍ ഓഫ് ഇന്ത്യയുടേയും(ബെഫി) സംയുക്താഭിമുഖ്യത്തില്‍ ഇന്ന് സംസ്ഥാനത്ത് താലൂക്ക് കേന്ദ്രങ്ങളില്‍ ജനകീയ കൂട്ടായ്മ സംഘടിപ്പിക്കുന്നു.
പൊതുമേഖലാ ബാങ്കുകള്‍ സ്വകാര്യമൂലധന ശക്തികള്‍ക്ക് അടിയറവ് വക്കാനുള്ള കേന്ദ്ര സര്‍ക്കാര്‍ നീക്കത്തിന്റെ ഭാഗമായി ബാങ്കുകള്‍ സ്വകാര്യവല്‍ക്കരിക്കാന്‍ നീതി ആയോഗ് കേന്ദ്ര സര്‍ക്കാരിന് നിര്‍ദ്ദേശം നല്‍കിക്കഴിഞ്ഞു.
ഇതിനായി ഫിനാന്‍ഷ്യല്‍ റസലൂഷന്‍ ആന്റ് ഡെപ്പോസിറ്റ് ഇന്‍ഷ്വറന്‍സ് ബില്ല് പാര്‍ലമെന്റില്‍ അവതരിപ്പിച്ച് അംഗീകരിക്കാനുള്ള നീക്കം ബി.ജെ.പി സര്‍ക്കാര്‍ തുടരുകയാണ്. ഇതോടെ റിസര്‍വ്വ് ബാങ്കിനോ പാര്‍ലമെന്ററി സമിതിക്കോ സി.ബി.ഐ പോലുള്ള അന്വേഷണ ഏജന്‍സികള്‍ക്കോ ബാങ്കുകളിന്മേലുള്ള നിയന്ത്രണാധികാരം നഷ്ടപ്പെടുമെന്ന് യൂണിയനുകള്‍ ചൂണ്ടിക്കാട്ടുന്നു.
ഈ സാഹചര്യത്തില്‍ ബാങ്കിങ് മേഖലയെ സംരക്ഷിക്കാനും ജനകീയ ബാങ്കിംങ് നിലനിര്‍ത്താനുമുള്ള ശ്രമത്തിന്റെ ഭാഗമായി നടത്തുന്ന ജനകീയ കൂട്ടായ്മയില്‍ പ്രമുഖ രാഷ്ട്രീയ സാംസ്‌കാരിക നേതാക്കള്‍ പങ്കെടുക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."