നേമം ജങ്ഷന്‍ കസ്റ്റഡി വാഹനങ്ങളുടെ ഇടത്താവളം
നേമം: കരമന-കളിയിക്കാവിള ദേശീയപാതയില്‍ നേമം പൊലിസ് സ്റ്റേഷന് മുന്‍വശം റോഡ് അനധികൃതമായി കൈയേറി നേമം പൊലിസ് പിടികൂടി കസ്റ്റഡിയിലെടുത്ത വാഹനങ്ങള്‍ കൂട്ടിയിട്ടിരിക്കുന്നതായി ആക്ഷേം.
അപകട സാധ്യത അവഗണിച്ച് പിടികൂടിയ നിരവധി ജെ.സി.ബികളും ടിപ്പറുകളും റോഡില്‍ കുന്ന് കൂടി കിടക്കുന്നത് കാണാം. ദിവസങ്ങള്‍ക്ക് മുന്‍പ് നാട്ടുകാര്‍ക്കിടയില്‍ പരാതികള്‍ ശക്തമായപ്പോല്‍ പിടികൂടിയ ചിലവാഹനങ്ങള്‍ വിട്ടയച്ചതായും പറയുന്നു. രാത്രികാലങ്ങളില്‍ യാതൊരുവിധ സിഗ്നലുകളും ഇല്ലാത്ത സ്ഥലത്ത് ഇത്തരത്തില്‍ ദേശീയപാത കൈയേറി വാഹനങ്ങള്‍ കൂട്ടിയിടുന്നതില്‍ പൊലിസ് നടത്തുന്ന നിയമ ലംഘനം ചോദ്യം ചെയ്യാന്‍ തയാറാകുകയാണ് നാട്ടുകാര്‍. ഉന്നത പൊലിസ് ഉദ്യോഗസ്ഥര്‍ കരമന-കളിയിക്കാവിള ദേശീയപാത വഴി ദിനം പ്രതി യാത്ര ചെയ്യാറുണ്ടെങ്കിലും ഇത്തരം ദൃശ്യങ്ങള്‍ കണ്ടില്ലെന്ന് നാടിക്കാറാണുളളതെന്നും പൊതുജനങ്ങള്‍ക്ക് പരാതിയുണ്ട്.
വെളളായണിയ്ക്കും പ്രാവച്ചമ്പലത്തിനുമിടയില്‍ ദിവസവും നിരവധി വാഹന അപകടങ്ങളാണുണ്ടാകാറുളളത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."