വ്യക്തിവൈരാഗ്യത്തിന്റെ പേരില്‍ അര്‍ഹതപ്പെട്ട ആനുകൂല്യങ്ങള്‍ നിഷേധിക്കുന്നുവെന്ന്
പാലക്കാട്:വ്യക്തിവൈരാഗ്യത്തിന്റെ പേരില്‍ അര്‍ഹതപ്പെട്ട ആനുകൂല്യങ്ങള്‍ നിഷേധിക്കപ്പെട്ട് ഷോളയൂരില്‍ ഒരു ആദിവാസി കുടുംബം. അട്ടപ്പാടിയിലെ ഷോളയൂര്‍ ഗ്രാമ പഞ്ചായത്തില്‍ പാലക്കടവ് എന്ന സ്ഥലത്ത് താമസിക്കുന്ന സുശീലയും കുടുംബവുമാണ് ഇവിടുത്തെ എസ് ടി പ്രമോട്ടറുടെ വ്യക്തി വൈരാഗ്യത്തിനിരയായി ദുരിതമനുഭവിക്കുന്നത്. ആറു വര്‍ഷത്തോളമായി എസ് .സി, എസ്. ടി വിഭാഗക്കാരെന്ന നിലയില്‍ ഇവര്‍ക്ക് ലഭിക്കേണ്ട ആനുകൂല്യങ്ങള്‍ തടഞ്ഞുവച്ചിരിക്കുകയാണ്. ഇതിനാല്‍ ഷോളയൂര്‍ ഗ്രാമ പഞ്ചായത്തിലും ഐ. റ്റി .ഡി. പി യിലും പട്ടികജാതിപട്ടികവര്‍ഗ്ഗ വകുപ്പ് മന്ത്രി എ കെ ബാലനും പരാതി നല്‍കിയെങ്കിലും ഇതുവരെയും യാതൊരു നടപടിയും എടുത്തിട്ടില്ല.
കൂലിപണിക്കാരനായ ഭര്‍ത്താവും വിദ്യാര്‍ഥികളായ നാലു മക്കളും അടങ്ങുന്നതാണ് സുശീലയുടെ കുടുംബം. ഇവര്‍ ഈ പ്രദേശത്തെ സ്ഥിരതാമസക്കാരാണ്. സ്വന്തമായി പത്തു സെന്റ് സ്ഥലമുണ്ടെങ്കിലും പല കാരണങ്ങളാല്‍ വീട് ലഭിച്ചിട്ടില്ല. കടമ്പാറയില്‍ 90 സെന്റ് മിച്ചഭൂമി ലഭിച്ചെങ്കിലും ആദിവാസി വിഭാഗത്തിനു ലഭിക്കേണ്ട കൃഷിയാവശ്യത്തിനുള്ള യാതൊരു ആനുകൂല്യങ്ങളും ലഭിക്കുന്നില്ല. അഗളി,ഷോളയൂര്‍ എന്നീ പട്ടിക വര്‍ഗ്ഗ ഹോസ്റ്റലില്‍ നിന്നു പഠിക്കുന്ന ഇവരുടെ മക്കള്‍ക്ക് എസ്. ടി വിഭാഗങ്ങള്‍ക്ക് ലഭിക്കേണ്ട പഠന ആനുകൂല്യങ്ങളൊന്നും തന്നെ ലഭിക്കുന്നില്ല. മാത്രമല്ല ഇവര്‍ക്ക് ലഭിക്കേണ്ട സൗജന്യ റേഷനും നിര്‍ത്തി വച്ചിരിക്കുകയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."