HOME
DETAILS

ഗോളടിച്ച് ടീമിനെ വിജയിപ്പിച്ച് പോള്‍ഡി വിട ചൊല്ലി

  
backup
March 23 2017 | 20:03 PM

%e0%b4%97%e0%b5%8b%e0%b4%b3%e0%b4%9f%e0%b4%bf%e0%b4%9a%e0%b5%8d%e0%b4%9a%e0%b5%8d-%e0%b4%9f%e0%b5%80%e0%b4%ae%e0%b4%bf%e0%b4%a8%e0%b5%86-%e0%b4%b5%e0%b4%bf%e0%b4%9c%e0%b4%af%e0%b4%bf%e0%b4%aa%e0%b5%8d

ഡോര്‍ട്മുണ്ട്: നായകനായി ഗോള്‍ നേടി ടീമിനു വിജയം സമ്മാനിച്ച് ലൂക്കാസ് പൊഡോള്‍സ്‌കി ജര്‍മന്‍ ദേശീയ കുപ്പായത്തിനോടു രാജകീയമായി വിട ചൊല്ലി. അന്താരാഷ്ട്ര സൗഹൃദ പോരാട്ടത്തില്‍ പൊഡോള്‍സ്‌കി നേടി ഒറ്റ ഗോളിന്റെ ബലത്തില്‍ ജര്‍മനി ഇംഗ്ലണ്ടിനെ വീഴ്ത്തി വിജയം സ്വന്തമാക്കി. ജര്‍മന്‍ കുപ്പായത്തിലെ അവസാന പോരാട്ടത്തിനിറങ്ങിയ പൊഡോള്‍സ്‌കിക്ക് നായകന്റെ ആം ബാന്‍ഡ് നല്‍കിയാണു ടീം ആദരം പ്രകടിപ്പിച്ചത്. 2014ലെ ലോകകപ്പ് നേടിയ ജര്‍മന്‍ ടീമിലംഗമായിരുന്നു 31കാരനായ താരം. കരിയറിലെ 130ാം മത്സരത്തോടെയാണു ദേശീയ ടീമിനായുള്ള പോരാട്ടം പൊഡോള്‍സ്‌കി അവസാനിപ്പിച്ചത്.
ടീമിനായി 49ാം ഗോളും അദ്ദേഹം കുറിച്ചു. ജര്‍മനിക്കായി ഏറ്റവും കൂടുതല്‍ മത്സരങ്ങള്‍ കളിച്ച മൂന്നാമത്തെ താരമാണു പൊഡോള്‍സ്‌കി. ലോതര്‍ മത്തേവൂസ്, മിറോസ്ലോവ് ക്ലോസെ എന്നിവരാണു പൊഡോള്‍സ്‌കിയേക്കാള്‍ കൂടുതല്‍ തവണ ജര്‍മന്‍ കുപ്പായമണിഞ്ഞിട്ടുള്ളത്. ദേശീയ ടീമിനായി ഏറ്റവും കൂടുതല്‍ ഗോള്‍ നേടിയ താരങ്ങളുടെ പട്ടികയിലും പോള്‍ഡി മൂന്നാം സ്ഥാനത്തുണ്ട്. 71 ഗോള്‍ നേടി ക്ലോസെയും 68 ഗോളുമായി ഇതിഹാസ താരം ഗെര്‍ഡ് മുള്ളറുമാണു ഒന്നും രണ്ടും സ്ഥാനത്ത്. ബയേണ്‍ മ്യൂണിക്ക്, ആഴ്‌സണല്‍, ഇന്റര്‍ മിലാന്‍, കൊളോണ്‍, ഗെലാത്‌സരെ ടീമുകള്‍ക്കായി കളിച്ചിട്ടുള്ള പൊഡോള്‍സ്‌കി നിലവില്‍ ജാപ്പനീസ് ലീഗായ ജെ വണ്‍ ലീഗ് ടീം വിസ്സല്‍ കോബെയുടെ താരമാണ്. പോളണ്ടില്‍ ജനിച്ച താരം ജര്‍മനിക്കായി കളത്തിലിറങ്ങാന്‍ തീരുമാനിക്കുകയായിരുന്നു.
ഇംഗ്ലണ്ടിനെതിരായ പോരാട്ടത്തില്‍ ടോണി ക്രൂസ്, മാറ്റ് ഹമ്മല്‍സ്, പൊഡോള്‍സ്‌കി എന്നിവരാണു ആദ്യ ഇലവനില്‍ ഇടം കണ്ട പരിചയ സമ്പന്നര്‍. ലെയ്പ്‌സിഗ് താരം ടിമോ വെര്‍ണര്‍ ജര്‍മനിക്കായി അരങ്ങേറ്റം കുറിച്ചു.
ആദ്യ പകുതിയില്‍ നിരവധി അവസരങ്ങള്‍ ജര്‍മനി ഒരുക്കിയെങ്കിലും പൊഡോള്‍സ്‌കി അടക്കമുള്ളവര്‍ ഗോള്‍ നേടുന്നതില്‍ പരാജയപ്പെട്ടു. ഒടുവില്‍ 69ാം മിനുട്ടില്‍ ആന്ദ്രെ ഷുര്‍ലെ നല്‍കിയ പാസില്‍ 25 മീറ്റര്‍ അകലെ നിന്നു പൊഡോള്‍സ്‌കി തൊടുത്ത ലോങ് റെയ്ഞ്ച് ഷോട്ട് ഇംഗ്ലീഷ് ഗോളി ജോ ഹാര്‍ടിനെ കീഴടക്കി വലയിലായി.
ഇംഗ്ലണ്ടിനായി ആദം ലല്ലാന മികച്ച അവസരങ്ങള്‍ സൃഷ്ടിച്ചെങ്കിലും ഗോള്‍ മാത്രം പിറന്നില്ല. സൂപ്പര്‍ താരവും നായകനുമായ വെയ്ന്‍ റൂണിയില്ലാതെയിറങ്ങിയ ഇംഗ്ലണ്ടിനായി പുതു രക്തത്തിനു പ്രാധാന്യം നല്‍കിയുള്ള ടീമിനെയാണു കോച്ച് സൗത്ത് ഗെയ്റ്റ് അണിനിരത്തിയത്. ആദ്യ പുകുതിയില്‍ ഇംഗ്ലീഷ് ടീം മികച്ച പോരാട്ടം പുറത്തെടുക്കുകയും ചെയ്തു. ഈ മാസം 26നു ലോകകപ്പ് യോഗ്യതാ പോരാട്ടത്തില്‍ ഇംഗ്ലണ്ട്- ലിത്വാനിയയുമായും ജര്‍മനി അസര്‍ബെയ്ജാനുമായും ഏറ്റുമുട്ടും. സ്‌കോട്‌ലന്‍ഡ്- കാനഡ, കുര്‍ക്കാവോ- എല്‍സാല്‍വദോര്‍, കെനിയ- ഉഗാണ്ട സൗഹൃദ മത്സരങ്ങള്‍ 1-1നു സമനില.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഖത്തർ ദേശീയ ദിനം; ഡിസംബർ 18, 19 തീയതികളിൽ ജനന റജിസ്ട്രേഷൻ ഓഫിസുകൾക്ക് അവധി

qatar
  •  7 minutes ago
No Image

രേണുകാ സ്വാമി കൊലക്കേസ്: കന്നട നടന്‍ ദര്‍ശനും കൂട്ടുപ്രതി പവിത്ര ഗൗഡയ്ക്കും ജാമ്യം

National
  •  26 minutes ago
No Image

വെൽകം ടു സഊദി 34; ഫിഫ ലോകകപ്പ് ആതിഥേയത്വം, പാസ്പോർട് സ്റ്റാംപ് പുറത്തിറക്കി സഊദി 

Saudi-arabia
  •  33 minutes ago
No Image

അല്ലു അര്‍ജുന്‍ ജയിലിലേക്ക്; 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്ത് കോടതി

National
  •  40 minutes ago
No Image

ആലപ്പുഴയില്‍ മകന്റെ കുത്തേറ്റ പിതാവ് ചികിത്സയ്ക്കിടെ മരിച്ചു, മകന്‍ അറസ്റ്റില്‍

Kerala
  •  an hour ago
No Image

എയർപോർട്ട് റോഡുകളിലൂടെയുള്ള സഞ്ചാരം കുറക്കണമെന്ന് അഭ്യർത്ഥിച്ച് ദുബൈ പൊലിസ്

uae
  •  an hour ago
No Image

പാലക്കാട്-കോഴിക്കോട് ദേശീയപാതയില്‍ രണ്ടിടങ്ങളിലായി വീണ്ടും അപകടം; ആര്‍ക്കും പരുക്കില്ല

Kerala
  •  an hour ago
No Image

'തനിക്ക് പറ്റിയ പിഴവ്'; ലോറി ഡ്രൈവര്‍ കുറ്റം സമ്മതിച്ചു, നരഹത്യാകുറ്റം ചുമത്തി

Kerala
  •  2 hours ago
No Image

'ഭരണഘടന അട്ടിമറിക്കാന്‍ ശ്രമം നടത്തുന്നു, കേന്ദ്രം പ്രവര്‍ത്തിക്കുന്നത് അദാനിക്കുവേണ്ടി മാത്രം'; പാര്‍ലമെന്റിലെ കന്നിപ്രസംഗത്തില്‍ ബി.ജെ.പിയെ കടന്നാക്രമിച്ച് പ്രിയങ്ക

National
  •  2 hours ago
No Image

പരീക്ഷ കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങവേ വിദ്യാര്‍ഥികള്‍ക്കിടയിലേക്ക് കാര്‍ ഇടിച്ചുകയറി: മൂന്ന് പേര്‍ക്ക് പരുക്ക്

Kerala
  •  3 hours ago