കാപ്പ പ്രകാരം കുപ്രസിദ്ധ ഗുണ്ട വീണ്ടും അറസ്റ്റില്‍
തൃശൂര്‍ : കുപ്രസിദ്ധ ഗുണ്ട ചാവക്കാട് മാമ്മ ബസാറില്‍ അമ്പലത്ത് വീട്ടില്‍ ശിവന്‍കുട്ടി (27) കാപ്പ പ്രകാരം രണ്ടാം തവണയും അറസ്റ്റിലായി. ഇപ്പോള്‍ അന്തിക്കാട് പൊലിസ് സ്റ്റേഷന്‍ അതിര്‍ത്തിയിലെ ആലയിലാണു താമസം.
2011ല്‍ ഗ്രാമല കേളി ബാറിനു സമീപം വാടക്കയ്ക്കു താമസിക്കുമ്പോള്‍ വീടൊഴിയുവാന്‍ ആവശ്യപ്പെട്ട വൈരാഗ്യത്തില്‍ വീട്ടുടമസ്ഥനെ മാരകമായി കുത്തിപരുക്കേല്‍പ്പിച്ച കേസിലും 2013ല്‍ അരണാട്ടുകര നേതാജി ഗ്രൗണ്ടില്‍ യുവാക്കളെ ദേഹോപദ്രവം ഏല്‍പ്പിച്ച കേസിലും പ്രതിയാണ്. 2014 ല്‍ എം.ജി റോഡിലെ പ്രിന്‍സ് ബാറില്‍ ചെന്നു ജീവനക്കാരനെയും ഉപഭോക്താക്കളെയും അക്രമിക്കുകയും കൗണ്ടറിലെ കംപ്യൂട്ടര്‍ തള്ളി താഴെയിട്ടു തകര്‍ക്കുകയും ബാര്‍ കൗണ്ടറില്‍ നിരത്തിയിരുന്ന ബിയര്‍ കുപ്പികളും സോഡകുപ്പികളും തല്ലിതകര്‍ക്കുകയും ചെയ്ത കേസിലും പ്രതിയാണ്.ജില്ലാ പൊലിസ് മേധാവി യതീഷ് ചന്ദ്ര ഐ.പി.എസിന്റെ നിര്‍ദ്ദേശപ്രകാരം വെസ്റ്റ് സി.ഐ ജെ. മാത്യുവാണ് ശിവന്‍കുട്ടിയെ പിടികൂടിയത്. 2016ല്‍ കാപ്പ പ്രകാരം ശിവന്‍കുട്ടി ആറുമാസം അകത്തായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."