വ്യാജമദ്യം വിതരണം ചെയ്തയാള്‍ പിടിയില്‍
തൃശൂര്‍: ഹോമിയോ മരുന്നെന്ന വ്യാജേന ചെറിയ കുപ്പികളിലായി വ്യാജമദ്യം വിതരണം ചെയ്തിരുന്ന കോലഴി സ്വദേശി പിടിയില്‍. കൊല്ലം കരുനാഗപ്പള്ളി സ്വദേശിയും ഇപ്പോള്‍ കോലഴിയില്‍ താമസക്കാരനുമായ കോഞ്ചേരി വീട്ടില്‍ കൃഷ്ണകുമാര്‍ (58) ആണ് എക്‌സൈസ് സംഘത്തിന്റെ പിടിയിലായത്.
എക്‌സൈസ് അസി. കമ്മിഷണര്‍ ഷാജി എസ്. രാജന്റെ നേതൃത്വത്തില്‍ സി.ഐ ടി.പി ജോര്‍ജ്ജ്, ഇന്‍സ്‌പെക്ടര്‍ ജിജു ജോസ് എന്നിവരാണു കോലഴിയില്‍ പ്രവര്‍ത്തിക്കുന്ന സ്ഥാപനത്തില്‍ റെയ്ഡ് നടത്തി അനധികൃതമായി സൂക്ഷിച്ച 900 ലിറ്റര്‍ സ്പിരിറ്റ് പിടിച്ചത്. തൃശൂര്‍ ഡെപ്യൂട്ടി എക്‌സൈസ് കമ്മിഷ്ണര്‍ ടി.വി റാഫേലിന്റെ നിര്‍ദ്ദേശനാനുസരണമായിരുന്നു അന്വേഷണം.
കുപ്പികള്‍ പെട്ടികളില്‍ പ്രത്യേകമായി പാക്ക് ചെയ്തു സ്വന്തം ക്വാളിസ് കാറില്‍ ആവശ്യക്കാര്‍ക്കു എത്തിച്ചുകൊടുക്കുകയായിരുന്നു പതിവ്. 25 കുപ്പികള്‍ വീതമുള്ള 80 കടലാസ് പെട്ടികളും സ്പിരിറ്റ് അടങ്ങിയ വ്യാജമരുന്നുകളും കണ്ടെത്തി.
സ്പിരിറ്റിന്റെ സ്രോതസും വില്‍പ്പന വിവരങ്ങളും സംബന്ധിച്ചു അന്വേഷണം തുടരുന്നു. പ്രവിന്റ്് ഓഫിസര്‍ ടി.ജി മോഹനന്‍, സിവില്‍ എക്‌സൈസ് ഓഫിസര്‍മാരായ കെ.ആര്‍ ഹരിദാസ്, എ.എ സുനില്‍, എം.എ മനോജ്കുമാര്‍, കെ.എസ് ഗോപകുമാര്‍, കെ.പി ബെന്നി, ഡ്രൈവര്‍ മോഹനദാസന്‍ അന്വേഷണ സംഘത്തിലുണ്ടായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."