ശുചിത്വ വാരാചരണം നടത്തി
മുല്ലശ്ശേരി: മഴക്കാലം നാട്ടില്‍ പിടിമുറുക്കുന്ന പകര്‍ച്ചവ്യാധി രോഗങ്ങളെ ചെറുക്കാന്‍ ഹരിത കേരള മിഷന്റെ ഭാഗമായി മുല്ലശേരി പഞ്ചായത്തില്‍ ശുചിത്വ ഹര്‍ത്താല്‍ ആചരിച്ചു.
ആശാ വര്‍ക്കര്‍മാര്‍, ആരോഗ്യ പ്രവര്‍ത്തകര്‍, തൊഴിലുറപ്പ് തൊഴിലാളികള്‍ , ജനപ്രതിനിധികള്‍ അണിനിരന്ന ശുചിത്വ വാരാചരണത്തില്‍ വ്യാപാരി വ്യവസായി സമൂഹം രാവിലെ ഒന്‍പതു മുതല്‍ 10 വരെ കടകള്‍ അടച്ചു ശുചിത്വ ഹര്‍ത്താലില്‍ പങ്കെടുത്തു.
മുല്ലശേരി സെന്ററില്‍ സംഘടിപ്പിച്ച ചടങ്ങ് പഞ്ചായത്ത് പ്രസിഡന്റ് എ.കെ ഹുസൈന്‍ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് അംഗം എ.പി ബെന്നി അധ്യക്ഷനായി. ജനപ്രതിനിധികളായ ചന്ദ്രകല മനോജ്, ഇന്ദുലേഖ ബാജി, ബബിത ലിജോ, ക്ലമന്റ് ഫ്രാന്‍സിസ്, മുല്ലശേരി സി.എച്ച്.സി സൂപ്രണ്ട് ഡോ.കെ.ടി സുജ, സൂപ്ര വൈസര്‍ കെ.യു ഗോപിനാഥന്‍, വ്യാപാരി വ്യവസായി പ്രസിഡന്റ് പി.ജെ ജോയി, സെക്രട്ടറി സി.കെ അഗസ്റ്റിന്‍, പഞ്ചായത്ത് സെക്രട്ടറി കെ.എ ഉല്ലാസ് കുമാര്‍ സംസാരിച്ചു. ശുചിത്വ വാരാചരണം 28നു സമാപിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."