കാട്ടാന ആക്രമണം; സൗരോര്‍ജവേലിയും ആനക്കിടങ്ങും പേരിലൊതുങ്ങുന്നു
വാളയാര്‍: ജനങ്ങളുടെ സംരക്ഷണത്തിന് ആനകളിറങ്ങുന്ന പ്രദേശങ്ങളില്‍ ആനക്കിടങ്ങും വൈദ്യുതവേലിയും ഉള്‍പ്പെടെ കനത്ത സുരക്ഷാ സൗകര്യങ്ങള്‍ കടലാസിലൊതുങ്ങുന്നു. തൊഴിലുറപ്പു പദ്ധതിയില്‍പെടുത്തി കിടങ്ങുനിര്‍മാണം, ആനത്താരകളില്‍ വഴിവിളക്കുകള്‍ സ്ഥാപിക്കും. കാട്ടാന ശല്യം രൂക്ഷമായപ്പോള്‍ പാലക്കാട്ടും അട്ടപ്പാടിയിലും മണ്ണാര്‍ക്കാട്ടുമൊക്കെ ചേര്‍ന്ന യോഗങ്ങളില്‍ എം.ബി.രാജേഷ് എം.പി. ഉറപ്പുനല്‍കിയ വാഗ്ദാനങ്ങളില്‍ ചിലതു മാത്രമാണ് ഇവ. അന്നറിയിച്ചത് മണ്ണാര്‍ക്കാട് മേഖലയില്‍ സൗരോര്‍ജവേലി നിര്‍മാണത്തിന് ഫണ്ട് വന്നെന്നും ജനകീയ പങ്കാളിത്തത്തോടെ സൗര്‍ജ വേലി നിര്‍മാണവും സംരക്ഷണവും പൂര്‍ത്തിയാക്കുമെന്നുമാണ്. പക്ഷേ, സംഭവിച്ചത് എന്തെന്ന് നാട്ടുകാര്‍ തന്നെ പറയും.
മണ്ണാര്‍ക്കാട് മേഖലയില്‍ ചിലയിടങ്ങളില്‍ മാത്രം പേരിന് സൗരോര്‍ജവേലി ഉണ്ട്. വൈദ്യുതവേലിയൊന്നും കാണാനില്ല. നിര്‍മാണം പൂര്‍ത്തിയാവാതിരിക്കാന്‍ കാരണം ഫണ്ട് പ്രശ്‌നമാണ് ജീവനക്കാര്‍ ഉന്നയിക്കുന്നത്. ആനത്താരയില്‍ വഴിവിളക്കൊന്നും ഇതുവരെ മിന്നിയിട്ടില്ല. രാത്രിയായാല്‍ പുറത്തിറങ്ങാതിരിക്കുന്നതാവും ഭേദം അഥവാ രാത്രികാലത്ത് പുറത്തിറങ്ങുകയാണെങ്കില്‍ കൈയില്‍ ടോര്‍ച്ച് വേണം. നല്ല ശ്രദ്ധയും വേണം. വനമേഖലകളില്‍ വന്യമൃഗങ്ങള്‍ക്ക് വെള്ളം ലഭിക്കുന്നതിന് കുളം നിര്‍മിക്കുമെന്ന് പറഞ്ഞു. റെയില്‍ വേലിയുടെ കാര്യവും ഇപ്പോള്‍ കേള്‍ക്കാനേയില്ല. വരള്‍ച്ച രൂക്ഷാമാവുന്ന ഏപ്രില്‍, മെയ്മാസങ്ങളില്‍ ചൂട് ഇനിയും കൂടുന്നതോടെ മൃഗങ്ങള്‍ കാട്ടില്‍ നിന്ന് ഇറങ്ങിവരുന്നതിനുള്ള സാധ്യത കൂടുകയേ ഉള്ളൂ. വാഗ്ദാനങ്ങള്‍ പാലിക്കാന്‍ വൈകുംതോറും അപകടസാദ്ധ്യത കൂടുകയാണ്. ആരെങ്കിലും ഓര്‍മിപ്പിക്കുമ്പോള്‍ ഫണ്ട് ഇല്ലെന്നും നിര്‍മാണം ഉടന്‍ തുടങ്ങുമെന്നുമൊക്കെയുള്ള സ്ഥിരം വാദഗതികള്‍ തന്നെയാണ് എപ്പോഴും ഉന്നയിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."