ഖത്തറില്‍ വീണ്ടും മഴയ്ക്ക് സാധ്യത
ദോഹ: രണ്ടുദിവസത്തെ ഇടവേളയ്ക്കുശേഷം ഖത്തറില്‍ വീണ്ടും ശക്തമായ മഴയെത്തുന്നു. ഇന്നുമുതല്‍ തിങ്കളാഴ്ച വൈകുന്നേരം വരെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ മഴയ്ക്കു സാധ്യതയുണ്ടെന്നാണു കാലാവസ്ഥാ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. ചില സമയങ്ങളില്‍ ഇടിയോടുകൂടിയ ശക്തമായ മഴക്കും സാധ്യതയുണ്ട്.
കാലാവസ്ഥാ അസ്ഥിരത മഴയോടൊപ്പം ശക്തമായ കാറ്റിനും ഇടയാക്കും. ആകാശം ഭാഗികമോ പൂര്‍ണമോ ആയി മേഘാവൃതമായിരിക്കും. തെക്കുകിഴക്കുനിന്ന് വടക്കുകിഴക്കന്‍ ദിശയിലേക്കാണ് കാറ്റ് വീശുന്നത്. കടലില്‍ പോകുന്നവര്‍ ജാഗ്രത പാലിക്കണമെന്ന് മുന്നറിയിപ്പുണ്ട്. തിരമാലകള്‍ നാല് അടി മുതല്‍ എട്ട് അടി വരെ ഉയരാമെന്നും ചില സമയങ്ങളില്‍ ഇത് 11 അടിവരെയാകാമെന്നും അധികൃതര്‍ അറിയിച്ചു.
അന്തരീക്ഷ താപനിലയില്‍ 45 ഡിഗ്രി കുറവുണ്ടാവും. ഏറ്റവും കൂടിയ താപനില ദോഹയില്‍ പരമാവധി 2,526 ഡിഗ്രിയായിരിക്കും. പൊടുന്നനെ കാലാവസ്ഥയില്‍ മാറ്റമുണ്ടാവുന്ന അല്‍സരായത്ത് സീസണ്‍ ആയതിനാല്‍ ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്നും ഇതുസംബന്ധമായ ഏറ്റവും പുതിയ മുന്നറിയിപ്പുകള്‍ ശ്രദ്ധിക്കണമെന്നും കാലാവസ്ഥാ വിഭാഗം അറിയിച്ചു.
ഇന്നലെ വക്‌റ, ദുഖാന്‍, അല്‍ഖോര്‍, മിസഈദ് എന്നിവിടങ്ങളിലാണ് ഏറ്റവും കുറഞ്ഞ താപനില രേഖപ്പെടുത്തിയത്, 17 ഡിഗ്രി. 25 മുതല്‍ 28 ഡിഗ്രിവരെയായിരുന്നു കൂടിയ താപനില.
---
ലോകപര്യടനത്തിനിടെ ബ്രെയ്റ്റ്‌ലിങ് ഡി.സി
വിമാനം ദോഹയില്‍ ഇറങ്ങി
ദോഹ: ലോകത്തെ പൂര്‍ണമായി വലംവയ്ക്കുന്ന ഏറ്റവും പഴയ വിമാനമാവാനുള്ള ചരിത്രയാത്രയ്ക്കിടെ ബ്രെയ്റ്റ്‌ലിങ് ഡി.സി 3 വിമാനം ദോഹയിലിറങ്ങി. ദുബൈയിലേക്കുള്ള യാത്രയ്ക്കുമുന്‍പായി ഞായറാഴ്ചയാണ് ഡി.സി 3 ബഹ്‌റൈനില്‍നിന്ന് കടല്‍ മുറിച്ചുകടന്ന് ആകാശം വലംവച്ച് ദോഹയില്‍ പറന്നിറങ്ങിയത്.
ഖത്തറില്‍ എണ്ണ കണ്ടെത്തി ഏതാനും ആഴ്ചകള്‍ക്കുള്ളിലായിരുന്നു ബ്രെയ്റ്റ്‌ലിങ് ഡി.സി 3യുടെ ആദ്യ യാത്ര. ദൗത്യം തുടക്കം മുതല്‍ മിഡിലീസ്റ്റിലെ വിശാലമായ മരുഭൂമിക്കു മുകളിലൂടെയുള്ള യാത്രയ്ക്കായി കാത്തിരിക്കുകയായിരുന്നുവെന്ന് പൈലറ്റ് ഫ്രാന്‍സിസ്‌കോ അഗുല്ലോ പറഞ്ഞു. ഖത്തറിനുമുകളില്‍ കേവലം 2,000 അടി ഉയരത്തിലാണ് വിമാനം പറന്നത്. സാധാരണ വാണിജ്യവിമാനങ്ങള്‍ക്ക് അനുവദിക്കുന്നതിനേക്കാള്‍ വളരെ കുറഞ്ഞ ഉയരത്തിലുള്ള ഈ പറക്കല്‍ വ്യത്യസ്തമായ അനുഭവമായിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു.
ആദ്യ യാത്ര കഴിഞ്ഞ് 77 വര്‍ഷം പൂര്‍ത്തിയാക്കിയ 2017 മാര്‍ച്ച് ഒന്‍പതിനാണ് ബ്രെയ്റ്റ്‌ലിങ് ഡി.സി 3 ലോകപര്യടനത്തിന് തുടക്കം കുറിച്ചത്. മാതൃരാജ്യമായ സ്വിറ്റ്‌സര്‍ലന്‍ഡില്‍നിന്നു പുറപ്പെട്ട വിമാനം ഏഴുമാസങ്ങള്‍ കൊണ്ട് 54 രാജ്യങ്ങള്‍ സന്ദര്‍ശിച്ച് 2017 സെപ്റ്റംബറില്‍ സ്വിറ്റ്‌സര്‍ലന്‍ഡില്‍ നടക്കുന്ന ബ്രെയ്റ്റ്‌ലിങ് സിയോണ്‍ എയര്‍ഷോയില്‍ തിരിച്ചിറങ്ങും. ജോര്‍ദാനും ബഹ്‌റൈനും പിന്നാലെ വിമാനത്തിന്റെ ആറാമത്തെ ലാന്‍ഡിങ് സ്ഥലമായിരുന്നു ഖത്തറിലേത്.
ലോകപര്യടനത്തിന്റെ ഭാഗമായി ബ്രെയ്റ്റ്‌ലിങ്ങിന്റെ പ്രശസ്തമായ നാവിമീറ്റര്‍ ഏവിയേഷന്‍ ക്രോണോഗ്രാഫിന്റെ(വിമാന യാത്രയില്‍ ഉപയോഗിക്കുന്ന പ്രത്യേകതരം വാച്ച്) 500 പീസുകള്‍ പുറത്തിറക്കുന്നുണ്ട്. ഇതില്‍ 25 എണ്ണം മിഡിലീസ്റ്റിലെ വിപണിയിലെത്തും.
ആദ്യത്തെ ഡഗ്ലസ് ഡി.സി 3 ഇരട്ട എന്‍ജിന്‍ പ്രൊപ്പല്ലര്‍ വിമാനം 1935ലാണ് ആദ്യ യാത്ര നടത്തിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."