വാഹന പരിശോധനയില്‍ പൊലിസ് കൊടുത്തത് എട്ടിന്റെ പണി
കൂറ്റനാട്: പെരിങ്ങോട് കൂറ്റനാട് കുടുസായ റോഡില്‍ ഇന്നലെ നടന്ന പൊലിസിന്റെ വാഹന പരിശോധനക്കെതിരേ നാട്ടുകാര്‍ രംഗത്ത്. രേഖകളെല്ലാം ശരിയായാലും എന്തെങ്കിലും കാരണം പറഞ്ഞ് 100 രൂപ പിഴ ഈടാക്കിയാണ് പൊലിസ് എട്ടിന്റെ പണി കൊടുത്തത്. 100 രൂപ പിഴ ചുമത്തിയ റസീറ്റ് അവ്യക്തമായാണ് എഴുതിയെതെന്ന് സാക്ഷ്യപ്പെടുത്തുകയാണ് പിഴ കൊടുത്തവര്‍. ചാലിശ്ശേരി സ്റ്റേഷനിലെ പൊലിസാണ് തെറ്റായ രീതിയിലൂടെ വാഹനഉടമകളില്നിന്ന് പണം വസൂലാക്കിയത്.
പരിശോധനക്കിടെ ഇതുവഴി വന്ന പ്രാദേശിക പത്ര ലേഖകനോട് അപമര്യാദയായി പെരുമാറുകയും തിരിച്ചറിയല്‍ രേഖ കാണിച്ച സമയത്ത് ഈ പത്രം കണ്ടിട്ടില്ലെന്നും രേഖ ശരിയല്ലെന്നും പറഞ്ഞ് ആക്ഷേപിച്ചതായും പരാതിയുണ്ട്. ഇതുവഴി വന്ന വാഹനങ്ങളില്നിന്നെല്ലാം നൂറ് രൂപ ചോദിച്ച് വാങ്ങി നടത്തിയ പരിശോധനക്കെതിരേ മേലാധികാരികള്‍ നടപടി എടുക്കണമെന്ന ആവശ്യം ഇതിനകം തന്നെ ഉയര്‍ന്നിട്ടുണ്ട്. പരിശോധനക്ക് വനിതാ പൊലിസടക്കം നാല് പേരാണ് ഉണ്ടായിരുന്നത്. തെറ്റായ രീതിയിലുള്ള പരിശോധനക്കെതിരെ ആക്ഷേപം ഉയര്‍ന്നതോടെ പരിശോധന മതിയാക്കി സ്ഥലം വിട്ട പൊലിസിന്റെ അവ്യക്തമായ നടപടികള്‍ക്കെതിരേ ഉന്നത പൊലിസ് അംഗങ്ങള്‍ക്ക് പരാതി നല്കാന് ഒരുങ്ങുകയാണ് പ്രദേശത്തുകാര്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."