നിപാ വൈറസ് ബാധ സംശയിക്കുന്ന ഒരാള്‍ ചികിത്സ തേടി
മഞ്ചേരി: നിപാ വൈറസ് ബാധ സംശയിക്കുന്ന ഒരാള്‍ മഞ്ചേരി മെഡിക്കല്‍ കോളജില്‍ ചികിത്സ തേടി. രോഗലക്ഷണങ്ങള്‍ സംശയിക്കുന്നതിനെ തുടര്‍ന്ന് 30കാരനായ തുറക്കല്‍ സ്വദേശിയെ തീവ്ര പരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.
രോഗത്തിന്റെ സ്ഥിരീകരണത്തിന് രക്ത സാമ്പിളുകള്‍ പരിശോധനക്കയക്കാന്‍ നടപടിയായിട്ടുണ്ട്. മഞ്ചേരി മെഡിക്കല്‍ കോളജില്‍ നിപാ വൈറസ്ബാധ സംശയിക്കുന്ന രോഗി ആദ്യമായാണ് ചികിത്സ തേടുന്നത്. എന്നാല്‍ രോഗബാധ സ്ഥിരീകരിക്കാനാവില്ലെന്നാണ് ആശുപത്രി അധികൃതര്‍ വ്യക്തമാക്കുന്നത്.
പുതിയ പശ്ചാത്തലത്തില്‍ ആശുപത്രിയില്‍ ജാഗ്രത പാലിക്കുകയാണ്. രോഗവ്യാപനത്തിനുള്ള സാധ്യത തടയാന്‍ മുന്നൊരുക്കങ്ങളെല്ലാം പൂര്‍ത്തിയാക്കിയിട്ടുണ്ട്.
പനിബാധിച്ചെത്തുന്ന രോഗികളെല്ലാം നിരീക്ഷണത്തിലാണ്. പനി ക്ലിനിക്കില്‍ കൂടുതല്‍ ഹൗസ് സര്‍ജന്‍മാരെ സേവനത്തിനു നിയോഗിച്ചു.
പ്രത്യേക വാര്‍ഡും സജ്ജമാക്കിയിട്ടുണ്ട്. കമ്മ്യൂണിറ്റി മെഡിസിന്‍ വിഭാഗമാണ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."