ഉക്രൈനില്‍ ആയുധപ്പുരയില്‍ സ്‌ഫോടന പരമ്പര; 20,000 പേരെ ഒഴിപ്പിച്ചു
കീവ്: കിഴക്കന്‍ ഉക്രൈനിലെ സൈനിക ആയുധപ്പുരയിലുണ്ടായ തുടര്‍ച്ചയായ സ്‌ഫോടനത്തെ തുടര്‍ന്ന് ജനങ്ങളെ ഒഴിപ്പിച്ചു. 20,000ത്തോളം പേരെയാണ് കഴിഞ്ഞ ദിവസം സുരക്ഷാ മുന്‍കരുതലുകളുടെ ഭാഗമായി മറ്റു പ്രദേശങ്ങളില്‍ പുനരധിവസിപ്പിച്ചത്.
റഷ്യന്‍ പിന്തുണയുള്ള വിഘടനവാദികളുമായി സര്‍ക്കാര്‍ സൈന്യം പോരാടുന്ന മേഖലയില്‍നിന്ന് 100 കി. മീറ്റര്‍ ദൂരത്തുള്ള ഖാര്‍കീവിനടുത്തെ ബലാക്‌ലിയയിലാണ് സ്‌ഫോടനമുണ്ടായത്. ഉക്രൈന്‍ സൈന്യത്തിന്റെ മിസൈലുകളും പീരങ്കികളും വെടിക്കോപ്പുകളുമടക്കമുള്ള പതിനായിരക്കണക്കിന് ടണ്‍ ആയുധങ്ങള്‍ ശേഖരിച്ച കേന്ദ്രത്തിലാണ് സംഭവം. 350 ഹെക്ടര്‍ നീണ്ടുകിടക്കുന്നതാണ് പ്രദേശം. വിമത സംഘങ്ങളുടെ നിയന്ത്രണത്തിലുള്ള ലുഹാന്‍സ്‌കിലെയും ഡൊനെറ്റ്‌സ്‌കിലെയും സംഘര്‍ഷ മേഖലകളിലേക്ക് സൈന്യം ആയുധങ്ങള്‍ എത്തിക്കുന്നത് ഇവിടെനിന്നാണ്.
സംഭവസ്ഥലത്തുനിന്ന് 10 കി. മീറ്റര്‍ ദൂരപരിധിയിലുള്ള മുഴുവന്‍ ഗ്രാമീണരെയും ഒഴിപ്പിച്ചിട്ടുണ്ട്.
സ്‌ഫോടനത്തിനു കാരണം ഇതുവരെ വ്യക്തമായിട്ടില്ല. ഉക്രൈന്‍ സര്‍ക്കാര്‍ അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."