HOME
DETAILS
MAL
ആശങ്ക വേണ്ടെന്ന് ആരോഗ്യ മന്ത്രി
backup
May 23 2018 | 03:05 AM
മലപ്പുറം: നിപാ വൈറസ് ബാധ സംബന്ധിച്ചു പൊതുജനങ്ങള്‍ ആശങ്കപ്പെടേണ്ടതില്ലെന്ന് ആരോഗ്യ മന്ത്രി കെ.കെ ശൈലജ. സാഹചര്യങ്ങള്‍ നേരിടാന്‍ സര്‍ക്കാര്‍ സംവിധാനങ്ങള്‍ സജ്ജമാണെന്നും പ്രതിരോധന പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുകയാണെന്നും അവര്‍ പറഞ്ഞു.
നിപാ വൈറസിന്റെ ഉറവിടം മലപ്പുറത്തുള്ളതായി സ്ഥിരീകരിച്ചിട്ടില്ല. എങ്കിലും ജാഗ്രത പുലര്‍ത്തണം. വൈറസ് ബാധയുള്ളവരുമായി സമ്പര്‍ത്തിക്കത്തിലായിരുന്നവരെ പ്രത്യേകം കണ്ടെത്തി നിരീക്ഷിച്ചുവരികയാണ്. അടിയന്തിര സാഹചര്യങ്ങള്‍ നേരിടുന്നതിന് മലപ്പുറം, കോഴിക്കോട് ജില്ലകളിലെ സര്‍ക്കാര്‍ -സ്വകാര്യ ആശുപത്രികളില്‍ എല്ലാ സൗകര്യങ്ങളും ഒരുക്കിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. മന്ത്രിയുടെ അധ്യക്ഷതയില്‍ കലക്ടറേറ്റില്‍ യോഗം ചേര്‍ന്നു സ്ഥിതിഗതികള്‍ വിലയിരുത്തി. കേന്ദ്ര പ്രതിനിധികള്‍, ഉദ്യോഗസ്ഥര്‍, ജനപ്രതിനിധികള്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."