വീട്ടിക്കിഴി ഗോപാലകൃഷ്ണന് അനുസ്മരണ സമ്മേളനം
ഗുരുവായൂര്‍: നഗരസഭ പ്രഥമ വൈസ്ചെയര്‍മാനും മാധ്യമപ്രവര്‍ത്തകനും കോണ്‍ഗ്രസ് നേതാവുമായ വീട്ടിക്കിഴി ഗോപാലകൃഷ്ണന്റെ 12-ാം ചരമവാര്‍ഷികദിനത്തില്‍ സ്മാരക ട്രസ്റ്റിന്റെ നേതൃത്വത്തില്‍ അനുസ്മരണ സമ്മേളനം നടത്തി.
മുന്‍ സ്പീക്കര്‍ തേറമ്പില്‍ രാമകൃഷ്ണന് ഉദ്ഘാടനം ചെയ്തു. വീട്ടിക്കിഴി ഗോപാലകൃഷ്ണന്റെ പേരില്‍ ട്രസ്റ്റ് ഏര്‍പ്പെടുത്തിയ മാധ്യമ അവാര്‍ഡ് എ.സി.വി റിപ്പോര്‍ട്ടര്‍ ജോഫി ചൊവ്വന്നൂരിന് തേറമ്പില്‍ രാമകൃഷ്ണന് സമ്മാനിച്ചു. ഗുരുവായൂരിന്റെ വികസനത്തിനായി ഒറ്റയാള്‍ നിയമപോരാട്ടം നടത്തുന്ന കെ.ജി സുകുമാരന്‍ മാസ്റ്ററെ ചടങ്ങില്‍ നഗരസഭ ചെയര്‍പേഴ്സണ്‍ പ്രൊഫ. പി.കെ ശാന്തകുമാരി ആദരിച്ചു.
വിദ്യാഭ്യാസ അവാര്‍ഡുകള്‍ മുന്‍ എം.എല്‍.എ ടി.വി ചന്ദ്രമോഹന് വിതരണം ചെയ്തു. ട്രസ്റ്റ് ചെയര്മാന് ആര്.രവികുമാര്‍ അധ്യക്ഷനായി. വീക്ഷണം എഡിറ്റര്‍ എന്‍. ശ്രീകുമാര്‍, അങ്കണം ചെയര്മാന് എന്‍.ഐ ഷംസുദ്ധീന്, വി.പി ഉണ്ണികൃഷ്ണന്, ടി.ബി ജയപ്രകാശ്, ശശി വാറണാട്ട്, ആര്.ജയകുമാര്‍, ജോഫി ചൊവ്വന്നൂര്‍, കെ.ജി സുകുമാരന്‍ മാസ്റ്റര്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."